27 April Saturday

ഫസ്‌റ്റ്‌ബെൽ: പ്ലസ്‍ടു ക്ലാസുകള്‍ നാളെ തീരും

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2021


തിരുവനന്തപുരം
ജൂൺ ഒന്നിന്‌ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്‍ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച  പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ടുമുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്, പ്ലസ്‍ടു ക്ലാസുകളുടെ റിവിഷൻ ക്ലാസുകൾ ഞായറാഴ്ചമുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. തുടർന്ന്, തിങ്കളാഴ്ച മുതൽ രാവിലെ ഓരോ ക്ലാസായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ എപ്പിസോഡുകൾ തിരിച്ച് firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.  പുറമെ പ്ലസ്‍ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ ഉൾപ്പെടുന്ന എപ്പിസോഡുകളും ഓരോ എപ്പിസോഡിലെയും ഫോക്കസ് ഏരിയയുടെ സമയദൈർഘ്യവും പോർട്ടലിൽ ലഭ്യമാക്കും. കുട്ടികൾക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങൾ എളുപ്പത്തിൽ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയത്‌.

മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. അങ്കണവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ഇനി തിങ്കൾമുതൽ വെള്ളിവരെ പകൽ 11 ന്‌ അയിരിക്കും.  പ്ലസ്‍വൺ കുട്ടികൾക്ക് ഈ ദിവസങ്ങളിൽ ഏഴ്‌ ക്ലാസുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്ലസ്‍വൺകാർക്ക് കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top