25 April Thursday

സർക്കാർ ഫൈൻ ആർട്സ് കോളേജുകളിൽ പ്രവേശനത്തിന‌് നാളെ മുതൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


തിരുവനന്തപുരം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ  സർക്കാർ ഫൈൻ ആർട്സ് കോളേജിൽ ബിഎഫ്എ ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ 24 മുതൽ  ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോറവും ഓൺലൈൻ അപേക്ഷയുടെ  മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.

പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന‌്  300 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 150 രൂപയുമാണ‌്  അപേക്ഷാഫീസ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുടെ പകർപ്പും ജൂൺ 18ന‌് വൈകിട്ട‌് അഞ്ചിന് മുമ്പ‌് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്രയോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ  വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top