26 April Friday
സംയുക്ത പ്രവേശന പരീക്ഷ

പുണെയിലും കൊൽക്കത്തയിലും സിനിമ പഠിക്കാൻ 31 വരെ അപേക്ഷിക്കാം

സ്വന്തം ലേഖകൻUpdated: Tuesday Jan 1, 2019

തിരുവനന്തപുരം  > രാജ്യത്തെ പ്രശസ‌്ത സിനിമ, ടെലിവിഷൻ  പഠന സ്ഥാപനങ്ങളായ പുണെ ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ‌്ടിഐഐ) കൊൽക്കത്തയിലെ സത്യജിത‌് റായ‌് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ‌്ആർഎഫ‌്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന‌് ഓൺലൈനായി 31 വരെ അപേക്ഷിക്കാം. രണ്ട‌് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശനത്തിന‌് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന‌് രാജ്യത്തെ 26 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ സെന്ററാണ‌്. എഫ‌്ടിഐഐയാണ‌് ഈ വർഷവും സംയുക്ത പ്രവേശനപരീക്ഷ നടത്തുന്നത‌്.  എസ‌്സി, എസ‌്ടി, ഭിന്നശേഷി വിഭാഗക്കാർക്ക‌് 1250 രൂപയും മറ്റുവിഭാഗക്കാർക്ക‌്   4000 രൂപയുമാണ‌് അപേക്ഷാഫീസ‌്.  സിനിമ, ടെലിവിഷൻ വിഭാഗത്തിൽ  വ്യത്യസ‌്ത ഡിപ്ലോമ കോഴ‌്സുകളും സർട്ടിഫിക്കറ്റ‌് കോഴ‌്സുകളുമാണുള്ളത‌്.

മൂന്ന‌് വർഷ  പിജി ഡിപ്ലോമ വിഭാഗത്തിൽ സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, എഡിറ്റിങ‌്, സൗണ്ട‌് റെക്കോഡിങ്‌–- സൗണ്ട‌് ഡിസൈൻ, ആർട്ട‌് ഡയറക‌്ഷൻ–- പ്രൊഡക‌്ഷൻ ഡിസൈൻ,   സിനിമ– ടെലിവിഷൻ പ്രൊഡ്യൂസിങ്, അനിമേഷൻ സിനിമ.  അഭിനയത്തിൽ രണ്ട‌് വർഷ പിജി ഡിപ്ലോമ കോഴ‌്സുമുണ്ട‌്.  ഫീച്ചർ ഫിലിം തിരക്കഥാ രചനയിൽ ഒരുവർഷ പിജി സർട്ടിഫിക്കറ്റ‌് കോഴ‌്സുമുണ്ട‌്.

ടെലിവിഷൻ ഇലക്ട്രോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ വിഭാഗത്തിലെ ഡിപ്ലോമ കോഴ‌്സുകൾ പ്രൊഡ്യൂസിങ്‌ ആൻഡ‌് ഡയറക‌്ഷൻ ഫോർ ഇലക്ട്രോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ (2 വർഷം), ഇലക്ടോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ സിനിമാട്ടോഗ്രാഫി (2 വർഷം), ഇലക്ടോണിക‌് സിനിമാട്ടോഗ്രാഫി (1 വർഷം), വീഡിയോ എഡിറ്റിങ്‌ (1 വർഷം), സൗണ്ട‌് ഫോർ ഇലക്ടോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ (2 വർഷം), സൗണ്ട‌് റെക്കോഡിങ് ആൻഡ‌് ടെലിവ‌ിഷൻ എൻജിനിയറിങ‌് ( 1 വർഷം), ഇലക്ടോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ മാനേജ‌്ന്റ‌് (2 വർഷം ) റൈറ്റിങ്‌ ഫോർ ഇലക്ടോണിക‌് ആൻഡ‌് ഡിജിറ്റൽ മീഡിയ (2 വർഷം).

സിനിമാവിഭാഗത്തിൽ സൗണ്ട‌് റെക്കോഡിങ്‌ ആൻഡ‌് സൗണ്ട‌് ഡിസൈനിങ്,   ആർഡി ഡിസൈൻ ആൻഡ‌് പ്രൊഡക‌്ഷൻ ഡിസൈൻ ഒഴികെയുള്ള കോഴ‌്സുകൾക്ക‌് ഏതെങ്കിലും ബിരുദമാണ‌് അടിസ്ഥാനയോഗ്യത. സൗണ്ട‌് റെക്കോഡിങ്‌ ആൻഡ‌് സൗണ്ട‌് ഡിസൈനിങ് കോഴ‌്സിന‌്  ബിരുദമാണ‌് യോഗ്യത. എന്നാൽ, പ്ലസ‌് ടു തത്തുല്യ കോഴ‌്സിൽ ഫിസിക‌്സ‌് പഠിച്ചിരിക്കണം. ആർട്ട‌് ഡിസൈൻ ആൻഡ‌് പ്രൊഡക‌്ഷൻ ഡിസൈനിൽ  ഫൈൻ ആർട‌്സ‌് കോഴ‌്സുകൾ പഠിച്ചിരിക്കണം. ടെലിവിഷൻ കോഴ‌്സുകളിലും ബിരുദമാണ‌് യോഗ്യത. ഈ വിഭാഗത്തിൽ ആവശ്യമായ വിവിധ കോഴ‌്സുകളുടെ  അധിക യോഗ്യതകൾ  വിശദവിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്.
പ്രവേശനപരീക്ഷകൾ രാവിലെയും വൈകിട്ടുമായിട്ടായിരിക്കും. അപേക്ഷകന‌് സിനിമ, ടെലിവിഷൻ വിഭാഗത്തിൽ ഓരോ കോഴ‌്സുകൾക്കേ അപേക്ഷിക്കാൻ കഴിയൂ.

മുന്ന‌് മണിക്കൂറായിരിക്കും പ്രവേശനപരീക്ഷ. 100 മാർക്കിന്റെ പരീക്ഷയ‌്ക്ക‌് 30 മാർക്ക‌് ഒബ‌്ജക്ടീവ‌് ടൈപ്പ‌് ഉത്തരങ്ങളും 70 മാർക്കിന്റേത‌് ഡിസ‌്ക്രിപ‌്റ്റീവ‌് ടൈപ്പ‌്  ഉത്തരങ്ങളും നൽകണം. പൊതുവിജ്ഞാനം, സിനിമാ അഭിരുചി തുടങ്ങിയവയായിരിക്കും 30 മാർക്കിന്റെ ഒബ‌്ജക്ടീവ‌് ടൈപ്പ‌് വിഭാഗത്തിലെ ചോദ്യങ്ങൾ. ഡിസ‌്ക്രിറ്റീവ‌്  വിഭാഗത്തിൽ  അപേക്ഷിക്കുന്ന കോഴ‌്സുകളുമായി ബന്ധപ്പെട്ട അഭിരുചിയും ഓഡിയോ–- വിഷ്വൽ ഫീൽഡുകളുമായി ബന്ധപ്പെട്ട  ചോദ്യങ്ങളുമായിരിക്കും.  ഈ വിഭാഗത്തിൽ 10 മാർക്ക‌് വീതം ലഭിക്കുന്ന അഞ്ച‌് ചോദ്യങ്ങൾക്ക‌് ഉത്തരം നൽകണം. 
ഓഡിയോ വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട 20 മാർക്കിന്റെ  ഒരു ഉപന്യാസവും ഉണ്ട‌്.  

സിനിമാവിഭാഗത്തിലെ കോഴ‌്സുകൾക്ക‌്  പ്രവേശനപരീക്ഷ രാവിലെയും ടെലിവിഷൻ വിഭാഗത്തിലെ പരീക്ഷകൾ ഉച്ചയ‌്ക്ക‌് ശേഷവുമായിരിക്കും.  അപേക്ഷയുടെ വിശദാശംങ്ങൾ, ഇരു സ്ഥാപനങ്ങളിലുമുള്ള കോഴ‌്സുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ,  അപേക്ഷ സമർപ്പിക്കേണ്ടുന്ന വിധം,  അപ‌്‌ലോഡ‌് ചെയ്യേണ്ടുന്ന രേഖകൾ തുടങ്ങിയവയുടെ വിശദ വിവരങ്ങൾക്ക‌ുള്ള വെബ‌്സൈറ്റ‌് വിലാസം:  https://applyadmission.net/jet2019
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top