20 April Saturday

മൂല്യനിർണയ ക്യാമ്പ് തടസ്സപ്പെട്ടെന്ന വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


കോട്ടയം

ബിരുദാനന്തര കോഴ്‌സുകളുടെ ഒന്ന‌്, നാല‌് സെമസ്റ്ററുകളുടെ തിരുവല്ല മാർത്തോമാ കോളേജിലെ മൂല്യനിർണയ ക്യാമ്പ് മുടങ്ങിയെന്ന വാർത്ത  അടിസ്ഥാനരഹിതമാണെന്ന‌് എംജി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ആലുവ യുസി കോളേജ്, പാലാ അൽഫോൺസാ കോളേജ്, തിരുവല്ല മാർത്തോമാ കോളേജ് എന്നീ നാല‌് കേന്ദ്രങ്ങളിലാണ് മൂല്യനിർണയ ക്യാമ്പ് ക്രമീകരിച്ചിട്ടുളളത്.  ഒന്ന‌്, നാല‌് സെമസ്റ്ററുകളിലെ 70,000 ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നത‌്.  ആയിരത്തോളം അധ്യാപകരുടെ സേവനമുണ്ട‌്. ഈമാസം 27 മുതൽ ആഗസ‌്ത‌് ഒന്നുവരെയാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുളളത്.  ആദ്യ രണ്ടു ദിവസങ്ങളിൽ നാലാം സെമസ്റ്ററും, മറ്റ് മൂന്ന‌് ദിവസങ്ങളിൽ ഒന്നാം സെമസ്റ്റർ മൂല്യനിർണയവും നടക്കും. 

മാർത്തോമാ കോളേജ് മൂല്യനിർണയകേന്ദ്രത്തിലെ എംഎസ‌്സി, എംഎ കോഴ്‌സുകളുടെ മൂല്യനിർണയം നിശ്ചയിച്ച പ്രകാരം തടസ്സമില്ലാതെ ആരംഭിച്ചു.  എംകോമിലെ 10 പേപ്പറുകളിൽ  നാലെണ്ണത്തിന്റെ ഉത്തരസൂചിക ലഭിയ്ക്കാൻ അല്പം വൈകിയതിന്റെ പേരിൽ മൂല്യനിർണയ ക്യാമ്പുകൾ മുടങ്ങി എന്ന വാർത്ത നൽകിയതിന്റെ പിന്നിൽ തികച്ചും ദുഷ്ടലാക്കാണുളളത്.  എല്ലാ ക്യാമ്പുകളിലും അധ്യാപകർ ഉത്തരസൂചിക അനുസരിച്ച് തന്നെ  മൂല്യനിർണയം  സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട‌്.  ഒരു കേന്ദ്രത്തിലും മൂല്യനിർണയം മുടങ്ങിയിട്ടില്ല.
എംജി സർവകലാശാല പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും റെക്കോർഡ് നേട്ടം കൈവരിച്ച് വിദ്യാർഥികളുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ നേടി മുന്നേറുന്നതിൽ അസൂയാലുക്കളായ ചിലരാണ് തെറ്റായ ഈ വാർത്തയ്ക്കു പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമാണ്.

സർവകലാശാല പരീക്ഷാ വിഭാഗം തീരുമാനിച്ചിട്ടുളളത് പോലെ തന്നെ പിജി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയാക്കി ആഗസ‌്ത‌് 20 ന് മുമ്പ് ഫലപ്രഖ്യാപനം നടത്തും. മൂല്യനിർണയ ക്യാമ്പുമായി സഹകരിച്ച അധ്യാപകർ, ജീവനക്കാർ, കോളേജ് പ്രിൻസിപ്പൽമാർ എന്നിവർക്ക് സിൻഡിക്കറ്റിന്റെ പരീക്ഷാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top