26 April Friday

കീം: പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷ 28 വരെ

സ്വന്തം ലേഖകൻUpdated: Monday Feb 18, 2019

തിരുവനന്തപുരം


സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ് , മെഡിക്കൽ അനുബന്ധ, എൻജിനിയറിങ്‌, ആർകിടെക‌്ചർ കോഴ‌്സുകളിലേക്കുള്ള 2019 ലെ പ്രവേശന പരീക്ഷയ‌്ക്ക‌് ശനിയാഴ്‌ചവരെ  ഫീസ‌് അടച്ച‌് അപേക്ഷാ നടപടികളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയ വിദ്യാർഥികളുടെ എണ്ണം 64845 ആയി. കഴിഞ്ഞ വർഷം ആകെ അപേക്ഷകർ 1,54,303 ആയിരുന്നു. ഫെബ്രുവരി28 വരെ  ഓൺലൈനായി വിദ്യാർഥികൾക്ക‌് രജിസ‌്ട്രേഷൻ ചെയ്യാം.   അനുബന്ധ രേഖകൾ മാർച്ച‌് 31 വരെ അപ്‌ലോഡ്‌ ചെയ്യാം.

എൻജിനിയറിങ‌്, ബിഫാം കോഴ‌്സുകളിലേക്ക‌് മാത്രമാണ‌് പ്രവേശന പരീക്ഷ നടക്കുക.   പ്രവേശന പരീക്ഷ ഏപ്രിൽ 23 , 24ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ നടത്തും .  മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പരീക്ഷയുടെ സ‌്കോർ ആണ‌് പരിഗണിക്കുന്നതെങ്കിലും സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കീം 2019നും അപേക്ഷ നിർബന്ധമാണ‌്.

പ്രവേശനപരീക്ഷ , ഫലപ്രസിദ്ധീകരണം , അലോട്ട്മെന്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയം ലഭിക്കുന്നതി ന് പ്രവേശനപരീക്ഷാകമീഷണറുടെ www . cee . kerala . gov . in , www . cee -------‐ kerala . org വെബ്സൈറ്റുകൾ നിരന്തരം  നോക്കുക. 

പ്രവേശനപരീക്ഷകൾ





കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) പരീക്ഷയ്ക്ക് ഒന്നാംഘട്ടത്തില്‍ എഴുതുന്നവര്‍ക്ക് മാര്‍ച്ച് 11 വരെ  അപേക്ഷിക്കാം.  രണ്ടാംഘട്ടത്തിന്. ജൂണ്‍ 12 വരെ രജിസ്‌ട്രേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.  www.nata.in

എന്‍ഐടി, ഐഐടി ബി ടെക്,  ബി ആര്‍ക് കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള  ജെഇഇ മെയിന്‍ പരീക്ഷയുടെ അടുത്തഘട്ടത്തിന് മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം   https://jeemain.nic.in. കൊച്ചി ശാസ്ത്രസാങ്കേതിക  സര്‍വകലാശാലയില്‍ ബിരുദ, പിജി കോഴ്‌സുകളുടെ  പ്രവേശനപരീക്ഷ (ക്യാറ്റ് 2019)യ്ക്ക്   admissions.cusat.ac.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 21വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.  ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ (ബിറ്റ്‌സ്) എന്‍ജിനിയറിങ്ങ്, ഫാര്‍സി  ബിരുദ, എംഎസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ  ബിറ്റ്‌സാറ്റ് 2019ന് മാര്‍ച്ച് 20വരെ അപേക്ഷിക്കാം www.bitsadmission.com  .

അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ബിരുദ, പിജി,ബിടെക്, എംടെക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിടെക് മാര്‍ച്ച് നാലുവരെയും ബിആര്‍ക് മാര്‍ച്ച് നാലുവരെയും ബിഇ മാര്‍ച്ച് ആറുവരെയും എംടെക് ഏപ്രില്‍ 15വരെയും അപേക്ഷിക്കാം. www.amucontrollerexam.scom ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് കേന്ദ്ര സര്‍വകലാശാലയുടെ ഹൈദരാബാദ്, ലക്‌നൊ, ഷില്ലോങ് കാമ്പസുകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 26വരെ അപേക്ഷിക്കാം.
www.efluniversity.ac.in 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എംഎസ്സി നേഴ്‌സിങ് , എംഎസ്സി  അനാട്ടമി, ബയോകെമിസ്ട്രി,  ബയോഫിസിക്‌സ്, ഫിസിയോളജി, ഫാര്‍മകോളജി/ മാസ്റ്റര്‍ ഓഫ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക്  ഫെബ്രുവരി 21 വരെ  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം  aiimsexams.org  .
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് www.isical.ac.in/~admissionവെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 12വരെ അപേക്ഷിക്കാം
 
ദേശീയ നിയമ സര്‍വകലാശാലകളില്‍ (എന്‍എല്‍യു ) നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്ലാറ്റ് 2019)  www.clatconsortiumofnlu.ac.in ല്‍ ഓണ്‍ലൈനായി  മാര്‍ച്ച് 31 വരെ സ്വീകരിക്കുംകൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക്       www.deshabhimani.com/education


 






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top