19 April Friday

എൻജി., മെഡിക്കൽ പ്രവേശനം: ഓപ്ഷൻ ശ്രദ്ധയോടെ

ഡോ. ടി പി സേതുമാധവൻUpdated: Thursday Jun 21, 2018



കേരളത്തിലെ എൻജിനിയറിങ്, മെഡിക്കൽ, കാർഷിക, പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ്വന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും ഏതു കോഴ്സിന് പ്രവേശനം ലഭിക്കണമെന്ന കാര്യത്തിൽ ആകാംക്ഷയിലാണ്. കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, ആയുർവേദ, യുനാനി, സിദ്ധ, അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, ഫിഷറീസ് കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ  പ്രവേശനപരീക്ഷാ കമീഷണർ ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള ബിടെക് പ്രവേശനം എൻജിനിയറിങ് റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. നാറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആർകിടെക്ചർ ബി ആർക് റാങ്ക് ലിസ്റ്റ്, എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറിന്റെ അടിസ്ഥാനത്തിൽ ഫാർമസി കോഴ്സുകൾക്കുവേണ്ടിയുള്ള ഫാർമസി റാങ്ക്ലിസ്റ്റ്, ആയുർവേദ ബിരുദകോഴ്സായ ബിഎഎംഎസിനുവേണ്ടിയുള്ള റാങ്ക്ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ഓപ്‌ഷൻ നൽകാനുള്ള വിജ്ഞാപനം അടുത്തദിവസംപ്രസിദ്ധീകരിക്കും. അതിനുശേഷം ഒരു വിദ്യാർഥിക്ക് എത്ര ഓപ്ഷനും നൽകാം.  മെഡിക്കൽ, എൻജിനിയറിങ് അപേക്ഷിച്ചവർക്ക് രണ്ടുവിഭാഗത്തിലും ഓപ്ഷൻ നൽകാം.   വെബ്സൈറ്റിലൂടെ ശ്രദ്ധയോടെ ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകുന്നതിനുമുമ്പ് താൽപ്പര്യമുള്ള കോഴ്സ്, കോളേജ് എന്നിവ മനസ്സിലാക്കി പ്രവേശനപരീക്ഷാ കമീഷണറേറ്റിന്റെ വെബ്സൈറ്റിൽ ഓരോന്നിനും നൽകിയിട്ടുള്ള കോഡ് അറിയണം. എന്നിട്ട് ശ്രദ്ധയോടെ ഓപ്ഷൻ നൽകണം. ട്രയൽ അലോട്ട്മെന്റിൽ സാധ്യതകൾ അറിയാം. അതിനുശേഷം ഓപ്ഷനിൽ മാറ്റംവരുത്താനും അവസരം നൽകും.

മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് സുപ്രീംകോടതി നിർദേശപ്രകാരം രണ്ട് റൗണ്ട് കൗൺസലിങ് മാത്രമേ ഉണ്ടാകൂ. തുടർന്ന് സ്പോട്ട് അഡ്മിഷൻ നടത്തും. എന്നാൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് കൂടുതൽ കൗൺസലിങ് നടത്തും.
റാങ്കിനനുസരിച്ച് 2017ലെ അവസാന റാങ്ക് വിലയിരുത്തുന്നത് നല്ലതാണ്.
എൻജിനിയറിങ് റാങ്ക്ലിസ്റ്റിൽപ്പെട്ട  വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കും. മികച്ച റാങ്കുള്ളവർക്ക് സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കും.

എൻജിനിയറിങ് 2017ലെ അവസാന റാങ്ക്നില:
സർക്കാർ എൻജിനിയറിങ് കോളേജുകളിലെ അവസാന റാങ്ക് (ഓപ്പൺ മെറിറ്റ്):
അഗ്രികൾചർ എൻജിനിയറിങ്: 16165, സിവിൽ 6585, കെമിക്കൽ 6859, കംപ്യൂട്ടർ സയൻസ് 8685, ഡെയ്റി ടെക്നോളജി 13810, ഇലക്ട്രോണിക്സ് ആൻഡ്
കമ്യൂണിക്കേഷൻ 16629, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 11714, ഫുഡ് ടെക്നോളജി, ഐടി 25765.

മെഡിക്കൽ, ഡെന്റൽ 2017ലെ അവസാന റാങ്ക്നില:
ഗവ. മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് (ആദ്യം കേരള റാങ്കും ബ്രാക്കറ്റിൽ നീറ്റ് റാങ്കും):
സ്റ്റേറ്റ് മെറിറ്റ് (എസ്എം) 846 (4917), ഇസഡ്‌ 1596 (9562), എംയു 1437 (8578), ബിഎച്ച് 1616 (9675), എൽഎ 2438 (15987), ഡിവി 3371 (22951), വികെ 1695 (10193), ബിഎക്സ് 32906 (19419), കെയു 9041 (72666), കെഎൻ 8601 (67959), എസ്സി 9700 (79437), എസ്ടി 15553 (141014).

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്:
എസ്എം 3362 (22856), ഇ ഇസെഡ് 3555 (24263), എംയു 3575 (24387), ബിഎച്ച് 3563 (24288), എൽഎ 4735 (34013), ഡിവി 5987 (44261), വികെ 4436 (31331), ബിഎക്സ് 5684 (41486), കെയു 15957 (145716), കെഎൻ 14277 (127233), എസ്സി 12005 (102566), എസ്ടി 23039 (233926).

ഗവ. ഡെന്റൽ കോളേജുകളിലെ റാങ്ക്നില:
എസ്എം 3101 (20941), ഇ ഇസെഡ് 3681 (25222), എംയു 3417 (23270), ബിഎച്ച് 3665 (25112), എൽഎ 5055 (36574), ഡിവി 6948 (52866), വികെ 3922 (27181), ബിഎക്സ് 6782 (51416), കെയു 17104 (158890), കെഎൻ 16089 (147440), എസ്സി 12536 (107822), എസ്ടി 23965 (246425).  

സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകൾ:
എസ്എം 9863 (81009), ഇ ഇസെഡ് 10297 (81438), ബിഎച്ച് 10412 (86433), എൽഎ 12422 (106479), ഡിവി 13521 (118518), വികെ 10848 (90894), ബിഎക്സ് 13612 (119425), കെയു 26093 (274657), കെഎൻ 22865 (231617), എസ്സി 16198 (156721), എസ്ടി 29930 (329601).

മറ്റു കോഴ്സുകളുടെ റാങ്ക്നില:
ബിഎസ്സി അഗ്രികൾചർ 4054, ഫോറസ്ട്രി‐ ബിഎഎസ്സി ആൻഡ് എഎച്ച് 3484, ബിഎഎംഎസ് 5004, (സ്വാശ്രയം 10884), ബിഎസ്എംഎസ് 11410, ബിഎച്ച്എംഎസ് 7054, ബിയുഎംഎസ് 12204, ബിഎഫ്എസ്സി 6867.

പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിൽ വിജ്ഞാപനംവരുമ്പോൾ നിർദേശം വിശദമായി വായിച്ചു മനസ്സിലാക്കുക.

(കോഴിക്കോട് യുഎൽ എഡ്യൂക്കേഷൻ ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top