29 March Friday

എന്‍ജി. മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം 25വരെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 22, 2017

തിരുവനന്തപുരം > എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ 25നുമുമ്പ് പ്രവേശനംനേടണം.  പുതുതായോ മുന്‍ഘട്ടത്തില്‍നിന്നു വ്യത്യസ്തമായോ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍  അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാകമീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ്്/അധിക ഫീസ് 25നകം എസ്ബിഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ അടച്ചശേഷം 25ന് വൈകീട്ട് അഞ്ചിനുമുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം.

  മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ സീറ്റുകളിലേക്കായിരുന്നു. ഒന്നാംഘട്ടത്തില്‍ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കുന്നതിനും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുമുള്ള അവസാന തീയതി 30.  

സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേക്കുള്ള അലോട്ട്മെന്റിന് ജൂലൈ 23ന് വിദ്യാര്‍ഥികളില്‍ നിന്നും ന്യൂനപക്ഷ ക്വാട്ടയുടെയും എന്‍ആര്‍ഐ ക്വാട്ടയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആഗസ്ത് ആറിന് ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ഓപ്ഷന്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ആഗസ്ത് ഏഴിന് പ്രസിദ്ധീകരിക്കും. ആഗസ്ത് എട്ടുമുതല്‍  16വരെ സ്വാശ്രയ കോളേജുകളിലേക്കുള്ള ഓപ്ഷന്‍ സ്വീകരിച്ചുതുടങ്ങും. 18ന് രണ്ടാംഘട്ട മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് www.cee.kerala.gov.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top