20 April Saturday

എൻജിനിയറിങ്‌, ആർക്കിടെക്‌ചർ പ്രവേശനം: മാർക്ക്‌ ചേർക്കാൻ അവസരം

വെബ് ഡെസ്‌ക്‌Updated: Friday Jun 1, 2018


തിരുവനന്തപുരം
സംസ്ഥാനത്ത്‌ എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്‌റ്റ്‌ തയ്യാറാക്കുന്നതിന്‌, എൻജിനിയറിങ്‌ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ അവർക്ക്‌ യോഗ്യതാപരീക്ഷയിൽ (പ്ലസ്‌ടു/തത്തുല്യം) ലഭിച്ച മാർക്ക്‌ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ചേർക്കണം.  വെള്ളിയാഴ്‌ചമുതൽ ജൂൺ എട്ടിന്‌ വൈകീട്ട്‌ അഞ്ചുമണിവരെ മാർക്ക്‌ ചേർക്കാം.  ആർക്കിടെക്‌ചർ പ്രവേശനത്തിന്‌ അപേക്ഷിച്ചവർ   നാറ്റാ സ്‌കോറും പ്ലസ്‌ടു മാർക്കും  സമർപ്പിക്കണം.

എൻജിനിയറിങ്‌   പ്രവേശനത്തിന്‌ അപേക്ഷിച്ചവർ മാത്തമാറ്റിക്‌സ്‌
മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങൾക്ക്‌ ലഭിച്ച മാർക്കാണ്‌ വെബ്‌സൈറ്റിലൂടെ സമർപ്പിക്കേണ്ടത്‌. കെമിസ്‌ട്രി പഠിച്ചിട്ടില്ലാത്തവർക്ക്‌ കംപ്യൂട്ടർസയൻസിന്റെയും കെമിസ്‌ട്രിയും കംപ്യൂട്ടർസയൻസും പഠിച്ചിട്ടില്ലാത്തവർക്ക്‌ ബയോടെക്‌നോളജിയുടെയും കെമിസ്‌ട്രിയും കംപ്യൂട്ടർസയൻസും ബയോടെക്‌നോളജിയും പഠിച്ചിട്ടില്ലാത്തവർക്ക്‌ ബയോളജിയുടെയും മാർക്ക്‌ പരിഗണിക്കും. 

KEAM 2018-Candidate Portal  എന്ന ലിങ്കിലൂടെ അപക്ഷോർഥികൾ അവരുടെ അപേക്ഷനമ്പർ, പാസ്‌വേഡ്‌ എന്നിവനൽകി ഹോംപേജിൽ പ്രവേശിച്ചശേഷം   Mark Submission for Engineering എന്ന മെനു ഐറ്റം ക്ലിക്ക്‌ ചെയ്‌ത്‌ മാർക്ക്‌ സമർപ്പിക്കാം.  യോഗ്യത പരീക്ഷ പാസായ ബോർഡ്‌, വർഷം, രജിസ്‌റ്റർ നന്പർ എന്നിവ രേഖപ്പെടുത്തുമ്പോൾ പരക്ഷോബോർഡ്‌ മാർക്ക്‌ നേരിട്ട്‌ ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ വെബ്‌പേജിൽ തെളിയും. അ്ങ്ങനെ മാർക്ക്‌ കണ്ടാൽ മാർക്ക്‌ വിദ്യാർഥി വീണ്ടും രേഖപ്പെടുത്തണ്ടതില്ല. എന്നാൽ വെബ്‌പേജിൽ കാണുന്ന മാർക്ക്‌, മാർക്ക്‌ലിസ്‌റ്റുമായി താരതമ്യം ചെയ്‌ത്‌ തിരുത്തലുകൾ ആവശ്യമില്ലെങ്കിൽ  Finalise Mark Data എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്‌ത്‌ മാർക്ക്‌ സമർപ്പിക്കണം. വെബ്‌പേജിലെ മാർക്ക്‌, മാർക്ക്‌ലിസ്‌റ്റുമായി വ്യത്യസ്‌തമാണെങ്കിൽ  change  ബട്ടൺ ക്ലിക്ക്‌ ചെയ്‌ത്‌ മാർക്ക്‌ സമർപ്പിക്കാം. ശരിയായ മാർക്ക്‌ സമർപ്പിച്ചശേഷം  Finalise mark data  എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്യണം. പരീക്ഷാബോർഡ്‌ മാർക്ക്‌ നേരിട്ട്‌ കമീഷണറുടെ ഓഫീസിൽ ലഭ്യമാക്കാത്തപക്ഷം വിദ്യാർഥികൾ അവരവരുടെ ബോർഡ്‌, പാസായവർഷം, രജിസ്‌റ്റർ നന്പർ എന്നിവ രേഖപ്പെടുത്തുമ്പോൾ ലഭ്യമാകുന്ന പേജിൽ മാർക്കുകൾ വെബ്‌സൈറ്റിൽ പറയുന്നതുപോലെ രേഖപ്പെടുത്തി Finalise Mark Data  എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്യേണ്ടതാണ്‌.  ഇപ്രകാരം വെബ്‌പേജിൽ കാണിച്ച മാർക്കിൽ തിരുത്തലുകൾ വരുത്തേണ്ടിവന്നവരും  ബോർഡ്‌ ഡാറ്റ ലഭ്യമല്ലാത്തതിനാൽ മാർക്ക്‌ രേഖപ്പെടുത്തേണ്ടിവന്നവരും പ്ലസ്‌ടു മാർക്ക്‌ ലിസ്‌റ്റ്‌ upload plus two mark sheet എന്ന ലിങ്ക്‌വഴി അപ്‌ലോഡ്‌ ചെയ്യേണ്ടതുമാണ്‌. 

ആർക്കിടെക്‌ചർ (ബിആർക്‌) പ്രവേശനത്തിന്‌ അപേക്ഷിച്ചവർ റാങ്ക്‌ലിസ്‌റ്റ്‌ തയ്യാറാക്കാൻ    സമയം.   KEAM 2018-Candidate Portal എന്ന ലിങ്കിലൂടെ അപക്ഷോർഥികൾ   അവരുടെ അപേക്ഷനമ്പർ, പാസ്‌വേഡ്‌ എന്നിവൽകി  എന്നിവനൽകി ഹോംപേജിൽ പ്രവേശിച്ചശേഷം  BArch mark submission    എന്ന മെനു ഐറ്റം ക്ലിക്ക്‌ ചെയ്‌ത്‌ നാറ്റാ സ്‌കോറും പ്ലസ്‌ടു മാർക്കും സമർപ്പിക്കാം. ഇതിനുള്ള നടപടിക്രമങ്ങളും വെബ്‌സൈറ്റിൽ വിശദികരിച്ചിട്ടുണ്ട്‌.

മാർക്കുകൾ വിജയകരമായി സമർപ്പിച്ചശേഷം  Mark submission confirmation report  പ്രിന്റൗട്ട്‌ എടുത്ത്‌ വിദ്യാർഥികൾ സൂക്ഷിക്കണം.

ഇക്കാര്യത്തിൽ വിദ്യാർഥികളെ സഹായിക്കാൻ കേരളത്തിലുടനീളം ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കും. ഹെൽപ്‌ലൈൻ: 0471 2339101, 2330102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top