26 April Friday

നൈപുണ്യ വികസന കോഴ്സുകളുമായി എഡ്ജ് വാഴ്സിറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


കൊച്ചി
എൻജിനിയിറിങ് പാഠ്യ പദ്ധതിക്കും വ്യവസായ രം​ഗത്തിന്റെ ആവശ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ബം​ഗളൂരുവിലെ എഡ്ജ് വാഴ്സിറ്റി പുതിയ നൈപുണ്യ വികസന കോഴ്സുകൾ അവതരിപ്പിച്ചു. എൻജിനിയറിങ് ബിരുദധാരികളായ യുവാക്കളുടെ ജോലിസാധ്യത വർധിപ്പിക്കുന്നതിന് ഡാറ്റാ സയൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്‌, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ കോഴ്സുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിൽ സർക്കാർ അം​ഗീകൃത പ്രോ​ഗ്രാമുകൾ ചെയ്യുന്നതിനായി കേരള സർക്കാർ പങ്കാളിത്തമുള്ള  ഐസിടി അക്കാദമിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലും വിദേശത്തും യുവാക്കളുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിന്  ഈ സംരംഭം സഹായകമാകുമെന്നും എഡ്ജ് വാഴ്സിറ്റി സിഇഒ ശേഖരൻ മേനോൻ പറഞ്ഞു.

ഓയിൽ ആൻഡ് ​ഗ്യാസ് പൈപ്പിങ് എൻജിനിയറിങ്, എയർക്രാഫ്റ്റ് മെയ്‌ന്റനൻസ് എൻജിനിയറിങ് എന്നീ കോഴ്സുകളും എഡ്ജ് വാഴ്സിറ്റിക്കുണ്ട്. ലോകപ്രശസ്തമായ  വിവിധ വിദേശസ്ഥാപനങ്ങളുമായും  സർവകലാശാലകളുമായും പങ്കാളിത്തമുണ്ടെന്നും എല്ലാ കോഴ്സുകളും വ്യവസായ വിദഗ്‌ധർ നേരിട്ട് രൂപപ്പെടുത്തിയതാണെന്നും എഡ്ജ് വാഴ്സിറ്റി അവകാശപ്പെടുന്നു. വിവരങ്ങൾക്ക്: 0806 7292100.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top