19 April Friday

ഇ കെ നായനാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2019

തിരുവനന്തപുരം > സഹകരണ വകുപ്പിന്റെ കീഴിൽ കേപ്പിന്റെ എൻജിനിയറിങ് കോളേജുകളിൽ ഈ അധ്യയന വർഷത്തേക്കുള്ള ഇ കെ നായനാർ കോ-–-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുട്ടത്തറ, പെരുമൺ, ആറന്മുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശേരി, തൃക്കരിപ്പൂർ കോളേജുകളിലെ വിദ്യാർഥികൾക്കാണ്‌ അർഹത.

പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. കുടുംബ വർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്‌. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം നേടിയവർക്ക് മാർക്കോ വരുമാനമോ കണക്കിലെടുക്കാതെ സ്‌കോളർഷിപ് നൽകും. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും അതത്‌ കോളേജ്‌ പ്രിൻസിപ്പൽമാരെ സമീപിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top