09 December Saturday

ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയ്ക്ക്‌ എംബിബിഎസ്‌ സ്‌കോളർഷിപ്: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

ഡോ. ചാന്ദ്‌നി മോഹൻ

കൊച്ചി> കേരളത്തിൽ ഈ വർഷം എംബിബിഎസിന്‌ പ്രവേശനം ലഭിച്ച സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള രണ്ട്‌ വിദ്യാർഥികൾക്ക്‌ ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയ്ക്ക്‌ രൂപീകരിച്ച ആർദ്രദർശനം ട്രസ്‌റ്റ്‌  50,000 രൂപവീതം സ്‌കോളർഷിപ് നൽകും. ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ്‌ ചെയ്‌ത മെഡിക്കൽ കോളേജുകളിൽ ഈ വർഷം പ്രവേശനം ലഭിച്ച ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്പിന്‌ അപേക്ഷിക്കാം. http://ardradarsanam.in വെബ്‌സൈറ്റിലുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച്‌  ardradarsanam@gmail.com എന്ന ഇ-മെയിലിൽ അയക്കണം

ഡോക്ടര്‍ ചാന്ദ്നി മോഹന്‍റെ ഒന്നാം ചരമവാർഷികദിനമായ ഒക്‌ടോബർ എട്ടിന്‌ സ്‌കോളർഷിപ്പിന്റെ ആദ്യഗഡു സമ്മാനിക്കും. ആരോഗ്യ സര്‍വ്വകലാശാലയില്‍ എല്ലാ വര്‍ഷവും പിജി (ഒഫ്‌താൽമോളജി ) പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുന്ന വിദ്യാര്‍ത്ഥിക്ക്‌ 25,000/- രൂപയുടെ അവാർഡും നൽകുന്നുണ്ട്‌. അതും ചടങ്ങിൽ നൽകുമെന്ന്‌  മാനേജിങ്ങ്‌ ട്രസ്‌റ്റി ഗീത യു എസ്‌ അറിയിച്ചു.

ബെസ്‌റ്റ്‌ ഹൗസ്‌സർജനുള്ള ക്യാഷ്‌ അവാർഡ്‌, എറണാകുളം ഗിരിധര്‍ ഐ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന്‌  ഡി.എന്‍.ബി പരീക്ഷയ്ക്ക്‌ ആദ്യ അവസരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ നേത്രരോഗ വിദഗ്ദ്ധരായ രണ്ട്‌ ഡോക്‌ടര്‍മാര്‍ക്കുള്ള 15,000/- രൂപ, 10,000/- രൂപ വീതമുള്ള ക്യാഷ്‌ അവാര്‍ഡ്‌ എന്നിവയും ട്രസ്‌റ്റ്‌ നൽകിവരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top