25 April Thursday
സഹായത്തിന‌് എസ‌്എഫ‌്ഐ

ഡൽഹി സർവകലാശാല പ്രവേശനം: ഡിഗ്രി അപേക്ഷ 14 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ന്യൂഡൽഹി > ഡൽഹി കേന്ദ്രസർവകലാശാലയിൽ ഡിഗ്രി പ്രവേശനത്തിന‌് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 14ന് അവസാനിക്കും. പിജി, എൽഎൽബി അവസാന തീയതി 17 ആണ്. 20ന് ഡിഗ്രി പ്രവേശനത്തിനുള്ള ആദ്യ കട്ട് ഓഫ് പ്രഖ്യാപിക്കും. ഇതുവരെ മൂന്നു ലക്ഷത്തിന് മുകളിൽ അപേക്ഷകളാണ് വന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് ഡൽഹി സർവകലാശാല. മികച്ച സിലബസ്, ഹോണെഴ്സ് കോഴ്സുകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി മികച്ച സാധ്യതകളാണ‌് ഡൽഹി സർവകലാശാല മുന്നോട്ടുവെക്കുന്നത‌്. 1922ൽ മൂന്നു കോളേജുകളുമായി ആരംഭിച്ച സർവ്വകലാശാല ഇന്ന് 77 കോളേജുകളിലായി  ഒന്നര  ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യത്തെ പ്രമുഖ സർവകലാശാലയാണ‌്.  ശാസ്ത്ര-–-മാനവിക–-കോമേഴ്‌സ് വിഷയങ്ങളിലായി 86 അക്കാദമിക ഡിപാർട്ട്മെന്റുകൾ ഇവിടെ ഉണ്ട്. നോർത്ത്–-സൗത്ത്  ക്യാമ്പസുകളിൽ വ്യാപിച്ചു കിടക്കുന്നതാണ‌് ഡൽഹി സർവകലാശാല. 

ഹയർസെക്കണ്ടറി മാർക്ക‌് അടിസ്ഥാനമാക്കിയാണ് ബിരുദ പ്രവേശനം. ചില കോഴ്സുകളിലേക്കും കോളേജുകളിലേക്കും പ്രത്യേകം പ്രവേശന പരീക്ഷകൾ നടത്തുന്നുണ്ട‌്.
2018–-19 വർഷത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് ( എൻഐആർഎഫ്) പ്രകാരം ഡൽഹി സർവകലാശാലയിലെ മിറാണ്ട ഹൗസ് രാജ്യത്തെ കോളേജുകളിൽ ഒന്നാമതും ഹിന്ദു കോളേജ്  രണ്ടാം സ്ഥാനത്തുമാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സ്റ്റീഫൻസ് കോളേജ്, ലേഡി ശ്രീറാം, ശ്രീറാം കോളേജ് ഓഫ് കോമേഴ്സ്, ഹൻസ് രാജ് എന്നീ കോളേജുകളും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഇതിനു പുറമേ രാംജാസ് കോളേജ്, കിരോരിമൽ കോളേജ്, സാക്കിർ ഹുസ്സൈൻ കോളേജ്‌, വെങ്കിടേശ്വര കോളേജ് തുടങ്ങിയ പ്രധാനപ്പെട്ട കോളേജുകളും ഡൽഹി സർവകലാശാലയുടെ കീഴിലാണ്. പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് മാത്രമാണ‌് പരിഗണിക്കുക. പ്ലസ് വൺ മാർക്ക് കണക്കിലെടുക്കില്ലെന്ന‌് സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം പരിഗണിക്കാതെ ഇരുന്ന മലയാളം അടക്കം ഉള്ള പ്രാദേശിക ഭാഷ വിഷയങ്ങൾ ഇത്തവണ പരിഗണിക്കും. അതേസമയം, സിഇ മാർക്ക് ഉൾപ്പെടുത്തില്ല.

സഹായത്തിന‌് എസ‌്എഫ‌്ഐ

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ എസ‌്എഫ‌്ഐ സർവകലാശാലയിൽ അഡ്‌മിഷൻ ഹെൽപ‌് ഡസ‌്ക‌്   പ്രവർത്തിക്കുന്നുണ്ട‌്. സംശയനിവാരണത്തിനും മറ്റ് സഹായങ്ങൾക്കും 8588873733, 98951 68535, 8376919453 എന്നീ നമ്പറുകളിൽ വിളിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top