26 April Friday

ഡല്‍ഹി സര്‍വകലാശാല: ബിരുദ, ബുരുദാനന്തര കോഴ്സുകളിലേക്ക് ജൂലൈ നാലുവരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ന്യൂഡല്‍ഹി> ഡല്‍ഹി സര്‍വകലാശാലയില്‍ വിവിധ ബിരുദ, ബുരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ജൂലൈ നാലുവരെ അപേക്ഷിക്കാം. ഭൂരിപക്ഷം ബിരുദ കോഴ്സുകളും പ്ലസ്ടൂ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയും ചില കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ വഴിയുമാണ് പ്രവേശനം. എല്‍എല്‍ബി, പിഎച്ച്ഡി കോഴ്സുകളും ഉണ്ട്. 

വിവിധ കോളേജുകളിലായി 55,000ല്‍ അധികം സീറ്റുകള്‍ ബിരുദത്തിനുണ്ട്. മൂന്ന് വര്‍ഷ ഹോണേഴ്‌സ് കോഴ്സുകള്‍ ആണുള്ളത്. ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷിയോളജി, എക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, തുടങ്ങി വിവിധ ബുരുദാനന്തര ബിരുദ  കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍. രാജ്യത്തെ ഏറ്റവും വലിയ നിയമ പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത്. 2500ന്‌ മുകളില്‍ സീറ്റുകളും മൂന്ന് സെന്ററുകളും (ഒരു ഇവനിങ് ഉള്‍പ്പെടെ) ഉണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈ ആദ്യത്തോടെ പ്രവേശന നടപടികള്‍ തുടങ്ങുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: du.ac.in.

കോവിഡിനെ തുടർന്ന് പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകിയ സാഹചര്യത്തിൽ പ്രവേശന തീയതി നീട്ടണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടായിരുന്നു. പരീക്ഷാഫലം വരാത്ത ആളുകള്‍ക്കും അപേക്ഷിക്കാം. എസ്എഫ്ഐ സര്‍വകലാശാലയില്‍ അഡ്മിഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.+91 93540 37839, +91 95399 65194 (ഡിഗ്രി), 8376919453, 8089746255 (പിജി/എല്‍എല്‍ബി)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top