23 April Tuesday

പ്രൊഫഷണൽ ബിരുദപ്രവേശനത്തിന‌് 28 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

തിരുവനന്തപുരം> സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ് ,  ആയുർവേദം , ഹോമിയോപ്പതി , സിദ്ധ , യുനാനി , അഗ്രികൾചർ, ഫോറസ‌്ട്രി , വെറ്ററിനറി , ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക‌്ചർ,  ബിഫാം എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ 2019 ലെ പ്രവേശനത്തിന‌് (കീം 2019) www . cee. kerala . gov . in വെബ്‌സൈറ്റിലൂടെ  ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

എംബിബിഎസ‌്/ ബിഡിഎസ‌്/ മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി നടത്തുന്ന  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌് (നീറ്റ‌് യുജി 2019) നിന്നാണെങ്കിലും നീറ്റ‌് റാങ്കിന്റെ അടിസ്ഥാനത്തിൽ
പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽനിന്നാണ‌്  കേരളത്തിൽ പ്രവേശനം.

എംബിബിഎസ് / ബിഡിഎസ്/ മെഡിക്കൽ അനുബന്ധ  കോഴ്സുകളിലേക്കു പ്രവേശനത്തിന് നീറ്റ് യുജി 2019 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതകൾ നേടണം. അവർ പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിലൂടെ ഇപ്പോൾ അപേക്ഷിക്കുകയും പിന്നീട‌് നീ്റ്റ‌് സ‌്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം. |എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ സ്‌കോറും രണ്ടാംവർഷ യോഗ്യതാപരീക്ഷയിൽ (പ്ലസ‌് ടു തത്തുല്യം)
നിശ്ചിതവിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് മാർക്ക് ഏകീകരണപ്രക്രിയക്ക് വിധേയമാക്കിയശേഷമാകും റാങ്കിസ്റ്റ് തയ്യാറാക്കുന്നത് .

ആർകിടെക്ചർ കോഴ്സ് പ്രവേശനം കൗൺസിൽ ഓഫ് ആ കിടെക്ചർ നടത്തുന്ന  നാഷണൽ ആപ‌്റ്റിറ്റ്യൂഡ‌് ടെസ‌്റ്റ‌് ഇൻ ആർകിടെക‌്ചർ (നാറ്റ)  സ‌്കോറിനും യോഗ്യതാപരീക്ഷ (പ്ലസ‌് ടു തത്തുല്യം) മാർക്കിനും തുല്യപ്രാധാന്യം നൽകി സംസ്ഥാന പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും . അവരും പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ അപേക്ഷിക്കണം . നാറ്റയ്ക്കും അപേക്ഷിച്ച് എഴുതി സ‌്കോർ വരുമ്പോൾ പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ ചേർക്കണം .

ബിഫാം കോഴ്സിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീ ക്ഷയിലെ പേപ്പർ 1 ( ഫിസിക്സ് ആൻഡ് കെമിസ്ട്രി ) എഴുതി - പ്രോസ‌്പെക്ടസ‌ിലെ വ്യവസ്ഥകൾ പ്രകാരം  ഇൻഡക്‌സ്‌ മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് നേടണം . പട്ടിക ജാതി /പട്ടികവർഗ വിദ്യാർഥികൾക്ക് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധനയില്ല. 

ഇത്തവണ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എൻട്രൻസ‌് കമീഷണറുടെ ഓഫീസിലേക്ക‌് താപാലിൽ അയക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട‌്. ഓൺലൈൻ രജിസ‌്ട്രേഷൻ സമയം 28 വരെയാണെങ്കിലും അനുബന്ധ രേഖകൾ അപ‌്‌ലോഡ‌് ചെയ്യാൻ മാർച്ച‌് 31 വരെ സമയം അനുവദിച്ചിട്ടുണ്ട‌്.

അലോട്ടുമെന്റുകളുടെ എണ്ണം രണ്ടിൽനിന്ന‌് മൂന്നാക്കി. ശേഷം കേന്ദ്രീകൃത സ‌്പോട്ട‌് അഡ‌്മിഷനിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കും പങ്കെടുക്കാം.ഇത്തവണ അപേക്ഷ ഫീസ‌് വർധന ഇല്ല.   എൻജിനിയറിങ്‌, ബിഫാം പരീക്ഷ ജനറൽ വിഭാഗത്തിന‌് അപേക്ഷ ഫീസ‌് 700 രൂപയും എസ‌്സിക്ക‌് 300 രൂപയുമാണ‌്. രണ്ടിനും കൂടി ഇതേ ഫീസ‌ായിരിക്കും. ആർക്കിടെക‌്റ്റർ, മെഡിക്കൽ, അനുബന്ധ പരീക്ഷകൾക്ക‌് ജനറൽ വിഭാഗത്തിന‌് 500, എസ‌്സിക്ക‌് 200 രൂപയുമാണ‌്‌. രണ്ട് പരീക്ഷകളും എഴുതുന്നതിന‌് ഇതേ ഫീസ‌് തന്നെയായിരിക്കും. രണ്ട‌് വിഭാഗം പരീക്ഷകൾക്കുമായി ജനറൽ വിഭാഗത്തിന‌് 900, എസ‌്സിക്ക‌് 400 രൂപയുമാണ‌് ഫീസ‌്. എസ‌്ടി വിഭാഗത്തിന‌് അപേക്ഷ ഫീസില്ല.  ഏതു കോഴ്‌സിലോക്കാണ്‌ അപേക്ഷിക്കുന്നത്‌ എന്നനുസരിച്ച്‌ ഫീസ്‌ വെബ്‌സൈറ്റിൽ നിന്നറിയാം.

ഓൺലൈൻ അപേക്ഷാസമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനായി എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും അക്ഷയകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . അപേക്ഷാസമർപ്പണത്തിന് മാർഗനിർദേശങ്ങൾ വെബ്സൈറ്റിലും ലഭ്യമാക്കും. കൂടുതൽ വിവരം www.cee-kerala.org വെബ്‌സൈറ്റിലും ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top