25 April Thursday

കുസാറ്റ് ക്യാറ്റ് ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Saturday Apr 28, 2018


കൊച്ചി > 2018 19 ലെ ബിരുദ, ബിരുദാനന്തര  കോഴ്സുകളിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ശനിയാഴ്‌ച തുടങ്ങും. 134 കേന്ദ്രങ്ങളിൽ ഇന്നു നാളെയുമായി മൊത്തം 33786 വിദ്യാർഥികൾ പരീക്ഷ എഴുതും.  ഹാൾടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റായ www.cusat.nic.in    നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.  വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ 90 മിനിറ്റ് മുൻപായി, അഡ്മിറ്റ് കാർഡ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ (റേഷൻ കാർഡ് ഒഴികെ)യുമായി ബയോമെട്രിക് ഹാജർ പൂർത്തീകരിച്ച് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ടതാണ്.  9.30 നു ശേഷം  പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല.   രാവിലെ 9.30 മുതൽ 12.30 വരെ ബി.ടെക്/എം.എസ്.സി ഇന്റഗ്രേറ്റഡ് കോഴ്സുകളായ ഫോട്ടോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്്, (ടെസ്റ്റ് കോഡ്‐101) എം.എ അപ്ലൈഡ് ഇക്കണോമിക്സ്(616) എന്നീ പരീക്ഷകൾ നടക്കും. ബി.എ. എൽ.എൽ.ബി (ഓണേഴ്സ്).,ബി.കോം എൽ.എൽ.ബി (ഓണേഴ്സ്),എം.എ.(ഹിന്ദി), എം.സി.എ (ലാറ്ററൽ എൻട്രി), എം.എസ്.സി കംപ്യൂട്ടർ സയൻസ്, എൽ എൽ എം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി എന്നിവ ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടക്കും.

29 ന് നടക്കുന്ന എൽ.എൽ.ബി.(മൂന്ന് വർഷം), ബി. ടെക് (ലാറ്ററൽ എൻട്രി) ബി.വോക്, എം.എസ്.സി(വിവിധ വിഷയങ്ങൾ), എം.സി.എ, എം.വോക്, എൽ.എൽ.എം എന്നീ കോഴ്സുകളുടെ പ്രവേശന പരീക്ഷാ സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്. www.cusat.nic.in ഫോൺ  0484 2577159 /2577100


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top