20 April Saturday

കുസാറ്റ്: അന്താരാഷ്ട്ര ശിൽപ്പശാല ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനവും വെബിനാർ സീരീസും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്‌ച ജപ്പാനിലെ  യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോയിൽ നിന്നുള്ള  പ്രൊഫ.ക്യോക്കോ നോസാക്കിയുടെ "ഹെറ്റരോ ഹെലീസി'നെക്കുറിച്ചുള്ള പ്രഭാഷണത്തോടെ സീരീസിനു തുടക്കമാകും. തുടർന്നുള്ള ദിവസങ്ങളിൽ പ്രൊഫ. റോബർട്ട് ബോയ്ഡ് (യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ, ക്യാനഡ), പ്രൊഫ. മത്യഷ് വാലന്റ് (യൂണിവേഴ്‌സിറ്റി ഓഫ് നോവ ഗോറിസ, സ്ലോവേനിയ), പ്രൊഫ. സി ജഗദീഷ് (ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയ), പ്രൊഫ മിഷേൽ റിറ (യൂണി. പോ, ഫ്രാൻസ്), പ്രൊഫ. അന്ന അക്‌സെൽസൺ (ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റി, യുകെ), പ്രൊഫ. ആന്റോൺ കൊക്കൾജ് (ജോസഫ് സ്റ്റിഫാൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്ലോവേനിയ) തുടങ്ങിയവരും പ്രഭാഷണം നടത്തും.

അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രൊഫ. അന്തോണെല്ലോ അന്ത്രയോണെ (യൂണിവേഴ്‌സിറ്റി ഓഫ് നേപ്പിൾസ്, ഇറ്റലി), പ്രൊഫ. എബ്രാഹിം കരീമി, (യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാവ, കാനഡ), ഡോ. പ്രവീൺ വാൾകെ, (യൂണിവേഴ്‌സിറ്റി ഓഫ് മുംബെ), യാന യഗർസ്‌ക, (ആർടിക് യൂണിവേഴ്‌സിറ്റി, നോർവെ), പ്രൊഫ. അർവിന്ദർ സന്ധു, (യൂണിവേഴ്‌സിറ്റി ഒഫ് അരിസോണ, യുഎസ്എ), ഡോ. ദീപ കമ്മത്ത്, (ഹിരോഷിമ യൂണിവേഴ്‌സിറ്റി, ജപ്പാൻ), ഡോ. ഹ്രെബേഷ് (കോൾഗേറ്റ് പാമോലിൻ, യുഎസ്എ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.  ഗവേഷക വിദ്യാർഥികളുടെ പ്രബന്ധാവതരണവും ഉണ്ടാകും.     27 മുതൽ മാർച്ച് ഒന്നുവരെ അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ഡോ. പ്രമോദ് ഗോപിനാഥ് അറിയിച്ചു.  വിശദവിവരങ്ങൾ photonics.cusat.ac.in യിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top