23 April Tuesday

കുസാറ്റ് സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021



കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന ബിടെക്/ ഇന്റഗ്രേറ്റഡ് എംഎസ്‌സി/ബിടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ആദ്യത്തെ സ്‌പോട്ട് അഡ്മിഷന്‌  31- വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈനായാണ് സ്‌പോട്ട് അഡ്മിഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് ലോഗിൻ പേജിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ റാങ്ക് അടിസ്ഥാനത്തിൽ ഓൺലൈൻ മീറ്റിങ്ങിന് ക്ഷണിക്കും. ഓൺലൈൻ മീറ്റിങ്ങിന്റെ വിശദാംശം വിദ്യാർഥികളുടെ രജിസ്റ്റേഡ് ഇ -മെയിലിലേക്ക് അയക്കും. എസ്‌സി/എസ്‌സി സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും.  വെബ്‌സൈറ്റ്: https://admissions.cusat.ac.in/

കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ത്രിവത്സര എൽഎൽബി സായാഹ്ന കോഴ്‌സിൽ ഒഴിവുളള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് 31-നു മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ക്യാറ്റ്  2021 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കുസാറ്റ് അഡ്മിഷൻ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.  
പഞ്ചവത്സര ബികോം എൽഎൽബി കോഴ്‌സിൽ അംഗപരിമിതർക്കായി സംവരണം ചെയ്ത  ഒരു സീറ്റിലേക്ക്  നവംബർ ഒന്നിനു രാവിലെ 9.30-ന് ലീഗൽ സ്റ്റഡീസ് ഓഫീസിൽ നേരിട്ട് ഹാജരാകണം.

വിവരങ്ങൾക്ക്:  ഫോൺ: 938344550

എംഎസ്‌സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി കോഴ്‌സിൽ ഒഴിവുള്ള പട്ടികജാതി/പട്ടികവർഗ സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ ഒന്നിന്‌ രാവിലെ 10.30-ന് കുസാറ്റ് ബജറ്റ് പഠനകേന്ദ്രത്തിന്റെ ഓഫീസിൽ നടക്കും. ക്യാറ്റ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യാത്ത പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്‌: https://admissions.cusat.ac.in. ഫോൺ: 0484-2576141.

കംപ്യൂട്ടർ സയൻസ് വകുപ്പിൽ എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്‌ (സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ സയൻസ് ആൻഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്‌ (സ്‌പെഷ്യലൈസേഷൻ ഇൻ സോഫ്റ്റ്‌വെയർ എൻജിനിയറിങ്‌) എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30നു രാവിലെ 10-ന് വകുപ്പ് ഓഫീസിൽ നടത്തും. വിവരങ്ങൾക്ക്: https://admissions.cusat.ac.in. ഫോൺ: 0484 -2862301. കുസാറ്റ് എൻവയോൺമെന്റൽ സ്റ്റഡീസ് സ്‌കൂളിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ്‌ ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  30-ന് രാവിലെ 9.30-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.   ഫോൺ: 0484-2577311, 2862551. വെബ്സൈറ്റ്: https://admissions.cusat.ac.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top