29 March Friday

കുസാറ്റില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ബയോടെക്‌നോളജി വകുപ്പിൽ അനുവദിച്ചിട്ടുള്ള ഡിബിടി/വെൽകം ട്രസ്റ്റ് ഇന്ത്യ അലയൻസ് പ്രോജക്ടിൽ ഒരു വർഷത്തേക്ക് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. ശ്രീജ നാരായണന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രോജക്ടിൽ ക്യാൻസർ ഇമ്യൂണോ തെറാപ്പി ഗവേഷണമാണ് നടക്കുക.

ലൈഫ് സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് (എംഎസ്‌സി, എംടെക്, എംഎസ്) അപേക്ഷിക്കാം. ദേശീയ പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. മമ്മാലിയൻ സെൽ കൾച്ചർ,  മോളിക്യുലാർ ബയോളജി ടെക്‌നിക്കുകൾ എന്നിവയിൽ പ്രവൃത്തി പരിചയം അഭികാമ്യം.  താൽപ്പര്യമുള്ള ഉദ്യോഗാർഥികളുടെ ബയോഡാറ്റ, രണ്ടു വ്യക്തികളുടെ റഫറൻസ് എന്നിവ  ഒക്ടോബർ പതിനഞ്ചിനകം  narayanan.sreeja@cusat.ac.in  എന്ന ഇമെയിൽ  ലഭിക്കണം. ഫോൺ: 0484-2576267


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top