29 March Friday

കുസാറ്റ് എംടെക് മറൈന്‍ ബയോടെക്‌നോളജി പ്രവേശനത്തിന് ഗേറ്റ്-ബി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  എംടെക് ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശനം ഇനി മുതല്‍ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്‌നോളജി (ഗേറ്റ്-ബി)യുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

കഴിഞ്ഞ വര്‍ഷംവരെ ജെഎന്‍യു നടത്തിയ കമ്പൈന്‍ഡ് എക്‌സാമിനേഷന്‍ ഇന്‍ ബയോടെക്‌നോളജിയുടെ മാര്‍ക്കായിരുന്നു പ്രവേശന യോഗ്യതയായി പരിഗണിച്ചിരുന്നത്. ഫരീദാബാദിലെ റീജ്യണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ഗേറ്റ്-ബി നടത്തുന്നത്. അപേക്ഷ  ജൂണ്‍ 18 വരെ ഓണ്‍ലൈനായി സ്വീകരിക്കും. വിശദാംശങ്ങള്‍ www.rcb.res.in/GATB എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

ജൂണ്‍ 30 ന് രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും.  രാജ്യത്തെമ്പാടുമുള്ള വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന 62 കോഴ്‌സുകളിലായി 1221 സീറ്റുകളിലേക്കാണ് ഗേറ്റ്-ബിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടിട്ടുള്ള കുസാറ്റിലെ എംടെക് മറൈന്‍ ബയോടെക്‌നോളജി കോഴ്‌സിലേക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ തുക സ്റ്റുഡന്റ്ഷിപ്പായി ലഭിക്കും. കോഴ്‌സിനെക്കുറിച്ചും പ്രവേശന പരീക്ഷയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9846047433/ഇമെയില്‍: valsamma@cusat.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top