16 September Tuesday

കുസാറ്റ് കോഴ്‌സുകളില്‍ പ്രവേശനം മാര്‍ക്കടിസ്ഥാനത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 2020ല്‍ ബിടെക്ക്, ബിവോക്ക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി (സയന്‍സ്,ഫോട്ടോണിക്‌സ്) ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തും. ഈ കോഴ്‌സുകളുടെ അപേക്ഷകര്‍ക്ക് തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ 12-ാം തരത്തിലെ മാര്‍ക്കുകള്‍ സമര്‍പ്പിക്കണം. ആഗസ്ത് 18 വരെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാം.

മറ്റ് പിജി കോഴ്‌സുകളിലെയും എല്‍എല്‍ബി കോഴ്‌സിന്റെയും പ്രവേശനം സംബന്ധിച്ച അറിയിപ്പ്  ഉടനുണ്ടാകും. എംടെക്ക് പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട  വകുപ്പുകളില്‍നിന്ന് ലഭിക്കുമെന്ന് അഡ്മിഷന്‍സ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top