29 March Friday

സിയുഇടി 2023 ; കേരളത്തിൽ 18 പരീക്ഷാകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Feb 12, 2023


യുജി പ്രവേശനത്തിനുള്ള സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ്‌ ടെസ്‌റ്റ്‌(CUET 2023) ന്‌ കേരളത്തിൽ ഇക്കുറി 18 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. വിദ്യാർഥികളുടെ എണ്ണമനുസരിച്ച്‌  കൂടുതൽ പരീക്ഷാ സെന്ററുകൾ അനുവദിക്കും. രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലേതടക്കമുള്ള ബിരുദ പ്രവേശനത്തിന്‌ ദേശീയ തലത്തിൽ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്‌. ചില സംസ്ഥാന/കൽപ്പിത സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണ്‌. ജെഎൻയു, ഡൽഹി, പോണ്ടിച്ചേരി സർവകലാശാലകൾ എന്നിവയടക്കം സിയുഇടി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. കേരളത്തിൽ കാസർകോട്‌ പെരിയയിലുള്ള കേന്ദ്ര സർവകലാശാലയിലും സിയുഇടി അടിസ്ഥാനമാക്കിയാണ്‌ പ്രവേശനം. വിവിധ സർവകലാശാലകളെപ്പറ്റിയും കോഴ്‌സുകളെപ്പറ്റിയും  https://cuet.samarth.ac.in  വെബ്‌സൈറ്റിലെ യൂണിവേഴ്‌സിറ്റിസ്‌  എന്ന ലിങ്കിൽ അറിയാം. 

തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ,   ചെങ്ങന്നൂർ, പത്തനംതിട്ട, ഇടുക്കി,കോട്ടയം,  എറണാകുളം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ,  കണ്ണൂർ,   കോഴിക്കോട്, മലപ്പുറം പാലക്കാട്, പയ്യന്നൂർ, കാസർകോട്‌, വയനാട്‌ എന്നിവയാണ്‌ കേരളത്തിലെ പരീക്ഷാ നഗരങ്ങൾ. ലക്ഷദ്വീപിലെ കവരത്തിയിലും സെന്ററുണ്ട്‌. കൂടാതെ ഗൾഫ്‌ രാജ്യങ്ങളിലടക്കം സെന്റർ അനുവദിച്ചിട്ടുണ്ട്‌.

പ്രവേശന നടപടികൾ സംബന്ധിച്ച്‌ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി വിശദമായ ബ്രോഷർ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫീസ്‌ ഇക്കുറി കുത്തനെ വർധിപ്പിച്ചിട്ടുണ്ട്‌.  മെയ് 21 മുതൽ   31  വരെയാണ്‌ പരീക്ഷ. മലയാളമടക്കം 13 ഭാഷകളിൽ ചോദ്യമുണ്ട്‌. പ്ലസ്‌ടുവോ തത്തുല്യമോ ആണ്‌ അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മാർച്ച്‌ 12 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.   വിവരങ്ങൾക്ക്‌:  https://cuet.samarth.ac.in, www.nta.ac.in, ഹെൽപ്പ്‌ ലൈൻ: 011-40759000 / 011-6922 7700.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top