25 April Thursday

സിഎസ്ഇഎസ് ഓണ്‍ലൈന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020

 കൊച്ചി> കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ- എക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (CSES) ഓണ്‍ലൈന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോവിഡ് 19മായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പഠനം നടത്തേണ്ടത്.

സോഷ്യല്‍ സയന്‍സ് (എക്കണോമിക്ക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ സ്റ്റഡീസ്, ഡെവലപ്പ്മെന്റ് സ്റ്റഡീസ്), ജേര്‍ണലിസം, എന്‍വയണ്‍മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ പി.എച്ച്.ഡിയോ, പോസ്റ്റ് ഗ്രാഡ്യുവേഷനോ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, മേല്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ ഏതെങ്കിലും അടുത്തയിടെ പോസ്റ്റ് ഗ്രാഡ്യുവേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ഇന്റേര്‍ണ്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.   

സി.എസ്.ഇ.എസിലെ ഗവേഷകരുടെ മേല്‍നോട്ടത്തിലായിരിക്കും ഇന്റേണ്‍സ് പഠനം നടക്കുക. പഠനരീതികള്‍, വിവരസ്രോതസുകള്‍, വിവരശേഖരണമാര്‍ഗങ്ങള്‍, പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങി ഗവേഷണപ്രക്രിയയുടെ വിവിധഘട്ടങ്ങളുടെ പ്രായോഗികാനുഭവങ്ങള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ  ലഭിക്കുന്നതാണ്.

താല്പര്യമുള്ള വിദ്യാര്‍ഥികളും ഗവേഷകരും തങ്ങളുടെ അപേക്ഷകള്‍ ജൂണ്‍ 25നു മുമ്പായി സമര്‍പ്പിക്കണം. യോഗ്യതയും മറ്റു നിബന്ധനകളും അറിയാനായി www.csesindia.org സന്ദര്‍ശിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top