27 April Saturday

ദേശീയസമ്മേളനത്തിലേക്ക്‌ സിഎസ്‌ഇഎസ്‌ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

കൊച്ചി> “മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം“ (Challenges of Health and Demographic Transition) എന്ന വിഷയത്തിൽ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് (CSES)സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

2023 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് കോൺഫറൻസ് നടക്കുന്നത്. “ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്‌മെന്റ്“ (Dialogues on Kerala Development) എന്ന പേരിൽ മൂന്നുവർഷത്തിലൊരിക്കൽ CSES നടത്താനുദ്ദേശിക്കുന്ന കോ‌ൺഫറൻസ് പരമ്പരയിൽ ആദ്യത്തേതാണ് കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഈ കോ‌ൺഫറൻസ്. കേരളത്തിന്റെ വിവിധ വികസനപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയോ, വിവിധ തലങ്ങളിൽ  ഇടപെടുകയോ ചെയ്യുന്ന സാമൂഹിക ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, പ്രാക്ടീഷണർമാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് കേരളവികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തെ സഹായിക്കുക എന്നതാണ് “ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്‌മെന്റ്“  എന്ന ത്രിവത്സര പരമ്പര ലക്ഷ്യം വെക്കുന്നത്.

കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങൾ, കേരളജനതയുടെ മാറുന്ന ആരോഗ്യ-പരിചരണാവശ്യങ്ങൾ, ദുർബലവിഭാഗങ്ങളുടെ ആരോഗ്യവും ആരോഗ്യസംരക്ഷണവും, ദുരന്തസമയങ്ങളിലെ ആരോഗ്യ-പരിചരണാവശ്യങ്ങളും, ലഭ്യമായ ആരോഗ്യസംവിധാനങ്ങളും, ഹെൽത്ത് ഫിനാൻസിംഗ് എന്നീ വിഷയങ്ങൾ കോൺഫറൻസ് ചർച്ച ചെയ്യും. മറ്റു സംസ്ഥാനങ്ങളുമായും, രാജ്യങ്ങളുമായും കേരളത്തിന്റെ ആരോഗ്യമേഖലയെയും ആരോഗ്യസംവിധാനങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള പഠനങ്ങളും അവതരിപ്പിക്കാവുന്നതാണ്. പഠന സംഗ്രഹങ്ങൾ  (study abstracts)  അയക്കേണ്ട അവസാന തീയതി നവംബർ 5. 2022. കോൺഫറൻസിൽ പങ്കെടുക്കാനായി ഡിസംബർ 15 വരെ രെജിസ്റ്റർ ചെയ്യാം. കോൺഫറൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://csesindia.org/dialogues-on-kerala-development-1/ എന്ന ലിങ്കിൽ ലഭ്യമാണ്. csesconference@gmail.com എന്ന മെയിൽ ഐ.ഡിയിൽ ബന്ധപ്പെടാവുന്നതുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top