02 July Wednesday

കോവിഡ്‌ ബാധിതർക്കുള്ള പരീക്ഷ : ആരോഗ്യ സർവകലാശാല മാർഗനിർദേശം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


തിരുവനന്തപുരം
ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ കോവിഡ്‌ ബാധിതരായ വിദ്യാർഥികൾക്ക്‌ എഴുതാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷയ്‌ക്ക്‌ ഒരു ദിവസം മുമ്പ്‌ എല്ലാ വിദ്യാർഥികളും കോവിഡ്‌ പരിശോധന നടത്തണം. മറ്റ്‌ പ്രധാന നിർദേശങ്ങൾ ചുവടെ:

●കോവിഡ്‌ ബാധിതരായ വിദ്യാർഥികൾ  പിപിഇ കിറ്റ്‌, മാസ്‌ക്‌, ഗ്ലൗസ്‌ എന്നിവ ധരിച്ചുവേണം  പരീക്ഷയെഴുതാനെത്താൻ
●പ്രാക്‌ടിക്കൽ പരീക്ഷകൾക്ക്‌ കോവിഡ്‌ ബാധിതരായ വിദ്യാർഥികൾക്ക്‌ രോഗമുക്തരായ ശേഷം പരീക്ഷയ്ക്ക്‌ എത്താൻ പ്രത്യേക ലാബ്‌ സജ്ജീകരിക്കണം. വിദ്യാർഥികളുടെ എണ്ണം അനുസരിച്ച്‌ സർവകലാശാല സ്ഥലവും സമയവും നിശ്ചയിക്കും
●കോവിഡ്‌ ബാധിതർ മറ്റു കുട്ടികളോട്‌ ഇടപഴകുന്നില്ലെന്ന്‌ ഉറപ്പാക്കണം.  പൊതു ശൗചാലയങ്ങൾ ഉപയോഗിക്കരുത്‌
●കോവിഡ്‌ ബാധിതരായ കുട്ടികളെ നിരീക്ഷിക്കാൻ കോളേജ്‌ അധികൃതർക്ക്‌  ആളെ നിയോഗിക്കാം
●എത്ര കോവിഡ്‌ ബാധിതർ പരീക്ഷയെഴുതുന്നു, അവരുടെ വിവരങ്ങൾ, സെന്റർ, ഇൻവിജിലേറ്റർമാർ എന്നീ വിവരങ്ങൾ മുൻകൂറായി സർവകലാശാലയ്ക്ക്‌ നൽകണം
●കോവിഡ്‌ ബാധിതരായ വിദ്യാർഥികൾക്കായി പ്രത്യേക മുറി സജ്ജീകരിക്കണം. ഇതിലെ വാതിലുകളും ജനലുകളും തുറന്നിട്ട്‌ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം. പരീക്ഷയിലുടനീളം സിസിടിവി ക്യാമറകൾ സജ്ജീകരിക്കണം. ഇൻവിജിലേറ്ററെ ഉൾപ്പെടെ വീഡിയോയിൽ ഉൾപ്പെടുത്തണം  
●ക്യാമറയിലെ ദൃശ്യങ്ങൾ സർവകലാശാലയ്‌ക്ക്‌ നേരിട്ട്‌ ലഭ്യമാക്കണം. ഉത്തരക്കടലാസുകൾക്കൊപ്പം ക്യാമറാ ദൃശ്യങ്ങളും നൽകണം.
●കോവിഡ്‌ ബാധിതരായ വിദ്യാർഥികളുടെ ഉത്തരക്കടലാസ്‌ ഗ്ലൗസ്‌ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. ഇത്‌ കവറിലാക്കി, മറ്റൊരു കവറിലിട്ടു വയ്‌ക്കണം
●ഉത്തരക്കടലാസ് മൂന്നു ദിവസം‌ കോളേജിൽ സൂക്ഷിച്ചശേഷം നാലാംദിവസം വീഡിയോ ഉൾപ്പെടെ സർവകലാശാലയ്‌ക്ക്‌ കൈമാറണം
●  കോവിഡ്‌ ബാധിതരുടെ ഉത്തരക്കടലാസ്‌ പ്രത്യേകമായി മൂല്യനിർണയം നടത്തരുത്‌.  മറ്റ്‌ വിദ്യാർഥികളുടെ  ഉത്തരക്കടലാസുകളുമായി കൂട്ടിച്ചേർത്ത്‌ വേണം മൂല്യനിർണയം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top