ന്യൂഡൽഹി > കൊറോണ ഭീതിയുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാർച്ച് 31 വരെ മാറ്റിവയ്‌ക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ 10 ദിവസത്തേക്ക് മാറ്റാനും നിർദ്ദേശമുണ്ട്. മൂല്യനിർണയ പരിപാടികളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
യുജിസി, എഐസിടിഇ, എൻഐഒഎസ്, ജെഇഇ എന്നിവയെല്ലാം നടത്തുന്ന പരീക്ഷകൾ മാറ്റിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..