19 April Friday

കോഴ്‌സുകൾ; പ്രവേശനപരീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ‌് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷയ‌്ക്ക‌് ഒന്നാംഘട്ടത്തിൽ എഴുതുന്നവർക്ക‌് മാർച്ച‌് 11 വരെ  അപേക്ഷിക്കാം.  രണ്ടാംഘട്ടത്തിന‌്. ജൂൺ 12 വരെ രജിസ‌്ട്രേഷൻ സമയം അനുവദിച്ചിട്ടുണ്ട‌്.   അപേക്ഷിക്കാനും പരീക്ഷയ്ക്കുള്ള സിലബസുൾപ്പെടെ കൂടുതൽ വിവരങ്ങളടങ്ങിയ ബ്രോഷർ വായിക്കാനും  nata.in സന്ദർശിക്കുക.

ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിലെ (എയിംസ‌്) എംഎസ‌്സി നേഴ‌്സിങ്‌ , എംഎസ‌്സി  അനാട്ടമി, ബയോകെമിസ്‌ട്രി,  ബയോഫിസിക‌്സ‌്, ഫിസിയോളജി, ഫാർമകോളജി/ മാസ‌്റ്റർ ഓഫ‌് ബയോടെക‌്നോളജി എന്നീ കോഴ‌്സുകളിലേക്ക്‌  ഫെബ്രുവരി ഏഴു മുതൽ 21 വരെ  ഓൺലൈൻ രജിസ‌്ട്രേഷൻ നടത്താം  aiimsexams.org . ഹയർ സെക്കൻഡറി അധ്യപക നിയമനത്തിന‌് സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന യോഗ്യതാപരീക്ഷയായ  സെറ്റിന‌് ഓൺലൈനായി

15ന‌് വൈകിട്ട‌് 5 വരെ അപേക്ഷിക്കാം.. www.lbscentre.kerala.gov.inഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ) മാനേജ്മെന്റ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ ഫെബ്രുവരി 14നുമുമ്പ്‌ ഓൺലൈനായി അപേക്ഷിക്കണം.  ഇഗ്‌നൊയുടെ ബിരുദ, പിജി, ഡിപപ്ലോമ കോഴ്‌സുകൾക്ക്‌ ഫെബ്രുവരി 11വരെ അപേക്ഷിക്കാം. www.ignou.ac.in 

നാഷണല്‍ ബ്രയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂൂട്ടില്‍  എംഎസ്സി ന്യൂറോസയന്‍സ്, പിഎച്ച്ഡി പ്രോഗ്രാമുക
ള്‍്ക്ക്  2019 മാര്‍ച്ച് 31വരെ  അപേക്ഷിക്കാം. www.nbrc.ac.in/html/admissions/index.htmനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ  യുഎംഡിഎഇ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലും പഞ്ചവല്‍സര എംഎസ്സി കോഴ്‌സിന്റെ  പ്രവേശന പരീക്ഷക്ക്   https://www.nestexam.in/വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി  മാര്‍ച്ച് 11വരെ അപേക്ഷിക്കാം.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സംയുക്ത പ്രവേശന പരീക്ഷയ്ക്ക്  (എന്‍സിഎച്ച്എം- ജെഇഇ2019) 15 മുതല്‍ ഓണ്‍ലൈനായി മാര്‍ച്ച് 15വര  അപേക്ഷിക്കാം.


വെബ‌്സൈറ്റ‌്: ntanchm.nic.inബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (ബിറ്റ്സ്) എൻജിനിയറിങ്ങ്, ഫാർസി  ബിരുദ, എംഎസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയായ  ബിറ്റ്സാറ്റ് 2019ന് www.bitsadmission.com  വെബ്സൈറ്റു മുഖേന ഓൺലൈനായി മാർച്ച് 20വരെ അപേക്ഷിക്കാം.

ദേശീയ നിയമ സർവകലാശാലകളിൽ (എൻഎൽയു) നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന‌് (ക്ലാറ്റ് 2019)  www.clatconsortiumofnlu.ac.in ൽ ഒാൺലൈനായി  മാർച്ച് 31 വരെ സ്വീകരിക്കും
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പൂരിപ്പിച്ച് മാർച്ച് 31 മുമ്പ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം
കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക്‌      
www.deshabhimani.com/education


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top