19 April Friday

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: പുതുക്കിയ തീയതി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

കൊച്ചി > കോവിഡ്-19 ഭീതിയെ തുടർന്നു മാറ്റിവയ്ക്കേണ്ടിവന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ നാലിനായിരിക്കും പരീക്ഷ. നേരത്തേ മേയ് 31ന് നടത്തുന്നതിനായിരുന്നു തീരുമാനം. സിവിൽ സർവീസ് മെയിൻ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.

പുതുക്കിയ തീയതി കഴിഞ്ഞ 20ന് തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ഡൗൺ നീണ്ടതിനെ തുടർന്ന് യോഗം ചേരുന്നതും വൈകുകയായിരുന്നു. നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ സെപ്റ്റംബർ ആറിന് നടക്കും. 2019ൽ നടന്ന സിവിൽ സർവീസ് മെയിൻ പരീക്ഷ വിജയികൾക്കുള്ള വ്യക്തിത്വ പരിശോധനയ്ക്കുള്ള അവസാനവട്ട അഭിമുഖം ജൂലൈ 20 മുതൽ പുനരാരംഭിക്കും. ഓരോരുത്തരും ഹാജരാകേണ്ട തീയതി വ്യക്തിപരമായി അറിയിക്കും. upsc.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top