27 April Saturday

കേന്ദ്ര സർവകലാശാലയിൽ പ്രവേശനപരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Feb 22, 2018


കാസർകോട് > കേരള കേന്ദ്ര സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സർവകലാശാലകളിലെ 201819 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര, എംഫിൽ, പിഎച്ച്ഡി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.www.cucetexam.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി മാർച്ച് 26. അഡ്മിറ്റ് കാർഡ് ഏപ്രിൽ 13മുതൽ ലഭിക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 28, 29 തിയതികളിൽ കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 78 പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

10 കേന്ദ്ര സർവകലാശാലകളും ഒരു പഠനകേന്ദ്രവും നടത്തുന്ന 236 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 199 പിഎച്ച്ഡി/എംഫിൽ കോഴ്‌സുകളിലേക്കും പ്ലസ്ടു പാസായവർക്കുള്ള നാല് വർഷ ബിഎസ്‌സി, ബിഎഡ് കോഴ്‌സ് ഉൾപ്പെടെ 54 ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഇതിലൂടെ അപേക്ഷിക്കാം. അവസാന തിയതി മാർച്ച് 26.  കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ കാസർകോട്, തലശേരി, കൽപറ്റ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവയാണ്. കേരളത്തിനടുത്തുള്ള മറ്റ് രണ്ട് കേന്ദ്രങ്ങൾ, മംഗളൂരു, കോയമ്പത്തൂർ എന്നിവയാണ്. പ്രവേശന പരീക്ഷകളുടെ സിലബസുകൾ, മാതൃകാചോദ്യങ്ങൾ എന്നിവ  CUCETsh_vsskambwww.cucetexam.in ലഭ്യമാണ്. കേരള കേന്ദ്ര സർവകലാശാലയുടെ ഹെൽപ് ലൈൻ: 04672232505.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top