19 April Friday

സിബിഎസ്‌ഇ ഫലം വന്നില്ലെങ്കിലും ഡിഗ്രി കോഴ്‌സിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻUpdated: Monday Sep 6, 2021

ന്യൂഡൽഹി > സിബിഎസ്‌ഇ 12–-ാം ക്ലാസ്‌ പരീക്ഷയെഴുതുന്ന പ്രൈവറ്റ്‌–- കറസ്പോണ്ടന്റ്‌സ്‌–- കംപാർട്ട്‌മെന്റ്‌ വിദ്യാർഥികൾക്ക്‌ ഫലം വരുന്നതിനുമുമ്പെ ഡി​ഗ്രി കോഴ്‌സുകള്‍ക്ക് താൽക്കാലിക അപേക്ഷ നൽകാമെന്ന്‌ സുപ്രീംകോടതി. ഫലം വന്ന്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ കോളേജിനെ അറിയിക്കാമെന്ന ഉറപ്പുനൽകിയാൽ മതിയെന്ന്‌ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഋഷികേശ്‌ റോയി, സി ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി.

ഫലംവരാത്തവര്‍ക്ക് താൽക്കാലിക അപേക്ഷ സമർപ്പിക്കാമെന്ന്‌ യുജിസിയും എഐസിടിഇയും കോടതിയെ അറിയിച്ചിരുന്നു. എല്ലാ ഫലവും സെപ്‌തംബർ 30നകം പുറത്തുവരുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.

പ്രൈവറ്റ്‌–- കറസ്‌പോണ്ടന്റ്‌സ്‌ പരീക്ഷാഫലം എത്രയുംവേഗം പ്രസിദ്ധപ്പെടുത്താൻ നിർദേശിക്കണമെന്ന ഹർജിയിലാണ്‌ ഇടപെടൽ.  ഒരു ലക്ഷത്തോളം വിദ്യാർഥികൾ പ്രൈവറ്റ്‌ –- കംപാർട്ട്‌മെന്റ്‌ പരീക്ഷ എഴുതുന്നുണ്ടെന്ന്‌ ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ, പല കോളേജിലും ഡിഗ്രി പ്രവേശനം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top