20 April Saturday

കലാ സംയോജിത പാഠ്യപദ്ധതിയുമായി സിബിഎസ്ഇ

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

തിരുവനന്തപുരം
സിബിഎസ്ഇ യിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകൾ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പുതിയ അക്കാദമിക് സെഷൻ മുതൽ  കലാ സംയോജിത പാഠ്യപദ്ധതി നടപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു

നൃത്തം, വിഷ്വൽ ആർട്സ്, സംഗീതം, കരവിരുത് തുടങ്ങിയ വിവിധ കലാരൂപങ്ങൾ വിദ്യാർഥികൾക്ക് വ്യത്യസ്ത ആശയങ്ങൾ മനസ്സിലാക്കുന്നതിനായി പഠന പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതാണ് പദ്ധതിയെന്ന് സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കി. 

ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾക്ക്, പ്രോജക്ട്‌ വർക്കിന് ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താം. ഇത് ബന്ധപ്പെട്ട വിഷയങ്ങളിലെ ആന്തരിക വിലയിരുത്തലിനായി പരിഗണിക്കും. 9, 10 ക്ലാസുകളിൽ ആന്തരിക വിലയിരുത്തലിനായി എല്ലാ വിഷയങ്ങളിലും സബ്ജക്റ്റ് സമ്പുഷ്ടീകരണ പ്രവർത്തനമായി കലാ സംയോജിത  പ്രോജക്ട്‌ വർക്ക് വിദ്യാർഥികൾ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് http://cbse.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top