26 April Friday

സിബിഎസ്‌ഇ 12ാം ക്ലാസ്‌ പരീക്ഷാഫലം ഇന്ന്‌ പ്രഖ്യാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


ന്യൂഡൽഹി> സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 നാണ്‌ ഫലം പ്രഖ്യാപിക്കുക. രാജ്യത്ത് കോവിഡ് വ്യാപനം മൂലം ഇത്തവണ  പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക.

മേയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ്‌  വന്നിട്ടില്ല.
results.nic.in
cbseresults.nic.in
cbse.nic.in ഈ വെബ്‌സൈറ്റുകളിൽ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top