24 April Wednesday

കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 420 രൂപയും എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് ഒടിപി വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിന്റേതോ സ്വന്തം മൊബൈല്‍ നമ്പറോ മാത്രമേ നല്‍കാവൂ. അപേക്ഷ പൂര്‍ത്തീകരിച്ചതിനു ശേഷം പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്.

അപേക്ഷ പൂര്‍ത്തീകരിച്ചവര്‍ക്ക് അവസാന തീയതി വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. തിരുത്തലുകള്‍ വരുത്തിയ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. പ്രവേശന സമയത്ത് പ്രസ്‌തു‌‌ത പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ക്കൊപ്പം കോളേജില്‍ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അലേട്ട്‌മെന്റ്, പ്രവേശനം തുടങ്ങിയ വിവരങ്ങള്‍ അതാതു സമയത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top