25 April Thursday

സെനറ്റ് തെരഞ്ഞെടുപ്പ്: അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സിന്‌ ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തേഞ്ഞിപ്പലം> കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന വകുപ്പധ്യാപകരില്‍ നിന്ന് സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  ടീച്ചേഴ്‌സിന്‌(ആക്റ്റ്‌) ഉജ്ജ്വല വിജയം. മൂന്നില്‍ രണ്ട് സീറ്റും ആക്റ്റിനാണ്. ഒരു സീറ്റ് വലതുപക്ഷ അനുകൂലികള്‍ നേടി. സ്റ്റാറ്റിസ്റ്റിക്‌സ് പഠന വിഭാഗം പ്രൊഫസര്‍ ഡോ. എം മനോഹരന്‍, സൈക്കോളജി പഠന വിഭാഗം പ്രൊഫസര്‍ ഡോ. പി എ ബേബി ശാരി എന്നിവരാണ് ആക്റ്റ് സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്.

ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ. ജോണ്‍ ഇ തോപ്പില്‍ ആണ് വിജയിച്ച വലതുപക്ഷ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ്  അസോസിയേഷന്റെ സെക്രട്ടറിയായ ഇദ്ദേഹം മത്സരിച്ചത് ഇടതുപക്ഷ വിരുദ്ധരുടെ കൂട്ടായ്മയായ അക്കാദമി ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ കൂടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു. മുസ്ലീം ലീഗ് ആഭിമുഖ്യമുള്ള വിരലിലെണ്ണാവുന്ന അധ്യാപകരും ഉള്ളത് അക്കാദമിയിലാണ്. സെനറ്റംഗമായ  ഡോ. എം മനോഹരന്‍ നിലവില്‍ ഐ   ക്യൂ എ സി ഡയറക്ടറാണ്.

മൂന്നാം തവണയാണ് അദ്ദേഹം തുടര്‍ച്ചയായി സെനറ്റിലെത്തുന്നത്. ഡോ ബേബി ശാരി ആദ്യമായാണ് സെനറ്റംഗമാകുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top