19 April Friday

കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ/പിജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2016

തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2016–17 ലേക്ക് വിവിധ യുജി/പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 വരെ പിഴ കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫോം, അപേക്ഷയുടെ കൂടെ വയ്ക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ എല്ലാവിവരവും സര്‍വകലാശാല വെബ്സൈറ്റിലെ www.universityofcalicut.info ഹോം പേജില്‍  ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍/ജനസേവനകേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നിവയിലൂടെ ഫീസ് അടക്കാം.

സ്പോട്ട് അഡ്മിഷന്‍ 17 മുതല്‍ 25 വരെയുണ്ടാകും. അതിനായി 50 രൂപ സ്പോട്ട് അഡ്മിഷന്‍ ഫീസ് കൂടി അധികമായി അടച്ച് നിശ്ചിത തീയതികളില്‍ രസീതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി സര്‍വകലാശാലയില്‍ എത്തണം. കോഴിക്കോട് ജില്ല (17, 18), മലപ്പുറം  (19, 20), തൃശൂര്‍ (21, 22), പാലക്കാട്, വയനാട് (24, 25).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top