18 April Thursday

കലിക്കറ്റ് സര്‍വകലാശാല: എംബിഎക്ക് 31 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

തേഞ്ഞിപ്പാലം > കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എംബിഎ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി-167 രൂപ) ഫീ അടച്ച് 31-ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.

യോഗ്യത: കലിക്കറ്റ് സര്‍വകലാശാലയുടെ അല്ലെങ്കില്‍ എഐസിടിഇ/യുജിസി അംഗീകരിച്ച മറ്റേതെങ്കിലും സര്‍വകലാശാല/സ്ഥാപനത്തിന്റെ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്ക് ലിസ്റ്റ് ആഗസ്ത് 30-നകം സമര്‍പ്പിക്കണം. മറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ 10+2+3 അല്ലെങ്കില്‍ 10+2+4 സ്കീമില്‍ പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷക്ക് 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം (യഥാക്രമം ജനറല്‍, മറ്റ് പിന്നോക്ക വിഭാഗം, പട്ടികജാതി/പട്ടികവര്‍ഗം) നേടിയിരിക്കണം.

അപേക്ഷയുടെ പ്രിന്റൌട്ട്, ചലാന്‍ (എസ്സി/എസ്ടി വിഭാഗം കമ്യൂണിറ്റി സര്‍ടിഫിക്കറ്റിന്റെ പകര്‍പ്പ്) എന്നിവ സഹിതം 31-ന് വൈകിട്ട് അഞ്ചിനകം ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെന്റ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ ംംം.രൌീിഹശില.മര.ശി വെബ്സൈറ്റില്‍. ഫോണ്‍: 0494 2407363.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top