24 April Wednesday

കോവിഡ്‌ ജാഗ്രത : വീട്ടിലിരുന്ന്‌ പഠിക്കാൻ ഓൺലൈൻ കോഴ്‌സുമായി സി ആപ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


തിരുവനന്തപുരം
കോവിഡ്‌ –-19 വൈറസ്‌ മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ എൻജിനിയറിങ്‌, എംബിഎ വിദ്യാർഥികൾക്ക്‌ ഓൺലൈനിൽ  സാപ് കോഴ്‌സ്‌ പഠിക്കാൻ അവസരമൊരുക്കി സി ആപ്‌റ്റിന്റെ മൾട്ടിമീഡിയ അക്കാദമി. സംസ്ഥാന സർക്കാർ  സ്ഥാപനമായ സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിങ് (സി  ആപ്റ്റ്) 80 മണിക്കൂർ ദൈർഘ്യമുള്ള സിസ്‌റ്റംസ്‌ ആപ്ലിക്കേഷൻസ്‌ ആൻഡ്‌  പ്രോ ഡക്ട്‌സ്‌ ഇൻ ഡാറ്റ (സാപ്‌ ) കോഴ്‌സാണ്‌ ആരംഭിക്കുന്നത്‌. വിദ്യാർഥികൾക്ക് അവരവരുടെ വീട്ടിലിരുന്ന് സ്വന്തം ലാപ്ടോപ്, കംപ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം. ആദ്യ ബാച്ച്‌ 25നു തുടങ്ങും. 

സി -ആപ്റ്റും എസ്‌എപിയും  സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും.    ഫോൺ: 8129325592.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top