24 April Wednesday

ബിവോക്, ബിടെക‌് മൈനർ ഇക്കൊല്ലം മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

തിരുവനന്തപുരം> ബിടെക്കിന‌് ചേർന്ന‌് ആദ്യ രണ്ട‌് സെമസ‌്റ്റർ വിജയിക്കാത്തവർ ഇനി പഠനം നിർത്തേണ്ട‌. രണ്ട‌് സെമസ്റ്റർ ജയിക്കാത്തവർക്ക‌് ബി- വോക‌് ബിരുദംനേടാൻ ഇക്കൊല്ലംമുതൽ സൗകര്യമുണ്ടാകും.

തുടർപഠനത്തിന‌് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾ നിശ്ചിത ക്രെഡിറ്റ് നേടിക്കഴിഞ്ഞാൽ മറ്റ് തൊഴിലധിഷ്‌ഠിത കോഴ്സുകളിലൂടെ പഠനം പൂർത്തിയാക്കാം. ബി-വോക് പഠന സിലബസ‌് ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിക്കും. എൻജിനിയറിങ‌് കോളേജുകളിലും പുറത്തും ബിവോക‌് കോഴ‌്സ‌് പഠിക്കാമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു.

വിദ്യാർഥികൾക്ക‌് പഠനശാഖയിൽ വൈദഗ‌്ധ്യം നേടാനാണ‌് ബിടെക് മൈനർ. അവസാന രണ്ട് സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞത് രണ്ട് വിഷയത്തിൽ എട്ട് ക്രെഡിറ്റും അധികമായി നേടുന്നവർക്ക് ബിടെക് ഡിഗ്രിക്ക് പകരം ബിടെക് മൈനർ കരസ്ഥമാക്കാം.

മറ്റ് പഠനശാഖകളിൽ വൈദഗ‌്ധ്യം നേടാനുള്ള  ബിടെക് മൈനർ ഡിഗ്രി കരസ്ഥമാക്കാനും അവസരമുണ്ടാകും. മൂന്നാം സെമസ്റ്റർ മുതൽ അധികമായി മറ്റ് പഠനശാഖയിലെ മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞത‌് രണ്ട് വിഷയത്തിന‌്‌ എട്ട് ക്രെഡിറ്റും നേടുന്നവർക്ക് ബിടെക്കിനൊപ്പം മൈനർ ഡിഗ്രിയുംനേടാം. ഓണേഴ്സ്, മൈനർ ബിരുദങ്ങൾക്കുള്ള സിലബസ് ബോർഡ് ഓഫ് സ്റ്റഡീസ‌് നിശ്ചയിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top