29 March Friday

ബിഎസ്സി നേഴ്സിങ്, പാരാമെഡിക്കല്‍ ഡിഗ്രി അലോട്ട്മെന്റിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 10, 2017

2017-18 അധ്യയനവര്‍ഷം കേരളത്തിലെ ബിഎസ്സി നേഴ്സിങ് കോഴ്സിലേക്കും ബിഎസ്സി (എംഎല്‍ടി), ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബിഎസ്സി ഒപ്ടോമെട്രി, ബിപിടി, ബിസിവിറ്റി, ബിഎഎസ്എല്‍പി, ബിഎസ്സി എംആര്‍റ്റി, ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി, ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്റിന് പ്രവേശനപരീക്ഷാകമീഷണര്‍ അപേക്ഷ ക്ഷണിച്ചു.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്ററി പരീക്ഷയോ ആരോഗ്യ സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ച മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണം. അതോടൊപ്പം ബിഎസ്സി നേഴ്സിങ്, ബിഎസ്സി എംഎല്‍ടി, ബിഎസ്സി ഒപ്ടോമെട്രി എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം.

ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബിസിവിടി, ബിപിടി എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് ബയോളജിയ്ക്ക് മാത്രം 50 ശതമാനം മാര്‍ക്ക് വേണം.
ബിഎഎസ്എല്‍പി കോഴ്സില്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടര്‍സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം. ബിഎസ്സി എംആര്‍ടി, ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി, ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

മേല്‍പറഞ്ഞ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള അപേക്ഷകര്‍ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലൂടെ എട്ടുമുതല്‍ 2017 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാകണം. ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലൂടെ ജൂലൈ 16 വരെ വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 18ന് വൈകിട്ട് അഞ്ചിനകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസില്‍ എത്തിക്കണം. വിശദമായ ഓഫീസ് വിജ്ഞാപനവും സര്‍ക്കാര്‍ അംഗീകൃത പ്രോസ്പെക്ടസും പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top