27 April Saturday

ബിഫാം ലാറ്ററൽ എൻട്രി രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


തിരുവനന്തപുരം
ബി ഫാം(ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന്‌ രണ്ടാംഘട്ട അലോട്ട്മെന്റ്‌ ലിസ്‌റ്റ്‌ 12ന്‌ പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുവന്ന സീറ്റുകളിലേക്കും പുതുതായി അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയ അൽ-അസ്ഹർ ഫാർമസി കോളേജ് തൊടുപുഴ, ഹിന്ദുസ്ഥാൻ ഫാർമസി കോളേജ് കോട്ടയം, ലിസി ഫാർമസി കോളേജ് എറണാകുളം എന്നീ കോളേജുകളിലെ സീറ്റുകളിലേയ്ക്കും വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷനുകൾ നൽകാൻ ആറു മുതൽ 11 വരെ സമയം നൽകിയിരുന്നു.  അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ 13 മുതൽ 15 വരെ അതാതു കോളേജുകളിൽ ചേരാൻ അവസരമുണ്ട്‌. അലോട്ട്മെന്റ് സംബന്ധിച്ച് വിശദമായ വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471 2339101, 2339102, 2339103, 2339104, 2332123.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top