തിരുവനന്തപുരം > നോളജ് ഇക്കണോമി മിഷന്റെ സ്കോളർഷിപ്പോടെ അസാപ് കേരള കോഴ്‌സുകൾ പഠിക്കാൻ അവസരം. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ (കെകെഇഎം) സ്കോളർഷിപ്പ് സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബിസിനസ് അനലിറ്റിക്‌സ്, പൈത്തൺ ഫോർ ഡേറ്റ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കിൽ 20000 രൂപയോ സ്കോളർഷിപ്പായി ലഭിക്കും.
പട്ടികജാതി- പട്ടികവിഭാഗ വിദ്യാർഥികൾ, മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾ, സിംഗിൾ പേരന്റായ കുടുംബത്തിൽ നിന്നുള്ള വനിതകൾ, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495999710, asapkerala.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..