26 April Friday

വെറ്ററിനറി: അഖിലേന്ത്യാ ക്വോട്ട അലോട്ട്‌മെന്റ് 31 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020


തിരുവനന്തപുരം
വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി സി ഐ )  രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (ബിവിഎസ്‌സി ആൻഡ് എഎച്ച്) പ്രോഗ്രാമിലേക്ക് നടത്തുന്ന അഖിലേന്ത്യാ ക്വോട്ട അലോട്ട്‌മെന്റ് നടപടികൾ   31ന് ആരംഭിക്കും.

ഈ പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കാണ് 2020-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു ജി റാങ്ക് പരിഗണിച്ച് വി സി ഐ ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നത്.  ഓൺലൈൻ രജിസ്‌ട്രേഷൻ www.vcicounseling.nic.in വഴി നടക്കും.

കോളേജുകളുടെ പട്ടിക, സീറ്റ് ലഭ്യത, ഓൺലൈൻ കൗൺസലിങ് സമയക്രമം, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾക്ക്: www.vcicounseling.nic.in, www.dahd.nic.in, http://vci.dadf.gov.in എന്നീ  വെബ്‌സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top