25 April Thursday

എൻജിനിയറിങ്, ആർകിടെക‌്ചർ, ഫാർമസി രണ്ടാംഘട്ട അലോട്ട‌്മെന്റ്‌: ഓപ‌്ഷൻ സൗകര്യം നാളെ രാവിലെ 10 വരെ

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018


തിരുവനന്തപുരം
എൻജിനിയറിങ്, ആർകിടെക‌്ചർ, ഫാർമസി കോഴ‌്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട‌്മെന്റിനായി ഒാപ‌്ഷൻ നൽകാനുള്ള സൗകര്യം ഒമ്പതിന‌് രാവിലെ 10 വരെയായിരിക്കും.   രണ്ടാംഘട്ടത്തിൽ എൻജിനിയറിങ്‌ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഏതാനും കോഴ‌്സുകളിലേക്കും ഓൺലൈൻ അലോട്ട‌്മെന്റ‌് നടത്തും.

നിലവിലുള്ള ഹയർ ഓപ‌്ഷനുകളിൽ രണ്ടാംഘട്ട അലോട്ട‌്മെന്റിന‌് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർwww.cee.kerala.gov.in വെബ‌്സൈറ്റിൽ ഹോം പേജിലെ confirm ബട്ടൺ ക്ലിക്ക‌് ചെയ‌്ത‌് ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഹയർഓപ‌്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ‌്, കോഴ‌്സ‌് എന്നിവയിലേക്ക‌് ഓപ‌്ഷൻ നൽകാനുള്ള സൗകര്യമാണ‌്  ഒമ്പതിന‌് രാവിലെ പത്ത‌ുവരെ ലഭിക്കുക. അതുവരെ ലഭിക്കുന്ന ഓപ‌്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട അലോട്ട‌്മെന്റ‌് പത്തിന‌് വൈകിട്ട‌് പ്രസിദ്ധീകരിക്കും. ആ  അലോട്ട‌്മെന്റ‌് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട‌്മെന്റ‌് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക‌് അടയ‌്ക്കേണ്ടതുമായ ഫീസ‌്, ബാക്കിത്തുക 11 മുതൽ 14 വരെയുള്ള തീയതികളിൽ ഓൺലൈൻ  പേമെന്റായോ ഹെഡ‌്പോസ്റ്റ‌്‌ ഓഫീസ‌് വഴിയോ ഒടുക്കണം. ഫീസ‌് ഒടുക്കാവുന്ന പോസ്റ്റ‌്‌ ഓഫീസുകളുടെ ലിസ്റ്റ‌് വെബ‌്സൈറ്റിൽ. ഫീസ‌് അടച്ചശേഷം അലോട്ട‌്മെന്റ‌് ലഭിച്ച കോളേജിൽ 14ന‌് വൈകിട്ട‌് അഞ്ചിന‌ുമുമ്പ‌് പ്രവേശനം തേടണം. വിദ്യാർഥികൾക്ക‌് സൗജന്യമായി ഓപ‌്ഷൻ രജിസ്റ്റർ ചെയ്യാൻ ഇന്റർനെറ്റ‌് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. ലിസ്റ്റ‌് വെബ‌്സൈറ്റിൽ.

ആദ്യഘട്ടത്തിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട‌്മെന്റ‌ിന‌് പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട‌്മെന്റ‌് ലഭിക്കാത്തവരും ഓൺലൈൻ കൺഫർമേഷൻ ചെയ്യണം. രണ്ടാംഘട്ട അലോട്ട‌്മെന്റ‌ിന‌് ഓൺലൈൻ കൺഫർമേഷൻ നടത്താത്തവരുടെ ഹയർ ഓപ‌്ഷൻ റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്ട‌്മെന്റ‌ിലും പരിഗണിക്കില്ല. എന്നാൽ, ഒന്നാംഘട്ട അലോട്ട‌്മെന്റ‌ിനെ തുടർന്ന‌് നിശ്ചിത തീയതിക്കകം ഫീസ‌് അടച്ചിട്ടുള്ളപക്ഷം രണ്ടാംഘട്ടത്തിലേക്ക‌് ഓൺലൈൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട‌്മെന്റ‌് നിലനിൽക്കും. രണ്ടാംഘട്ട അലോട്ട‌്മെന്റ‌ിൽ താഴെ പറയുന്ന എൻജിനിയറിങ്‌ കോഴ‌്സുകളിൽ പുതുതായി ഓപ‌്ഷൻ നൽകാം. ക്രൈസ്റ്റ‌് നോളജ‌് സിറ്റി  എറണാകുളം (നേവൽ ആർകിടെക‌്ചർ ആൻഡ‌് ഷിപ‌് ബിൽഡിങ‌്, മെക്കാനിക്കൽ എൻജിനിയറിങ്‌), എറനാട‌് നോള‌ജ‌്സിറ്റി ടെക‌്നിക്കൽ ക്യാമ്പസ‌് ചെറുകുളം (സേഫ‌്റ്റി ആൻഡ‌് ഫയർ എൻജിനിയറിങ്), മുസലിയാർ കോളേജ‌് ഓഫ‌് എൻജിനിയറിങ്‌ തിരുവനന്തപുരം (കംപ്യൂട്ടർ സയൻസ‌് ആൻഡ‌് എൻജിനിയറിങ്‌) നിർമല കോളേജ‌് ഓഫ‌് എൻജിനിയറിങ്‌ ചാലക്കുടി തൃശൂർ (മെക്കട്രോണിക‌്സ‌് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്‌), വിദ്യ അക്കാദമി ഓഫ‌് സയൻസ‌് ആൻഡ‌് ടെക‌്നോളജി ക്യാമ്പ‌് മാലക്കൽ (കംപ്യൂട്ടർ സയൻസ‌് ആൻഡ‌് എൻജിനിയറിങ്). ശ്രീബുദ്ധ കോളേജ‌് ഓഫ‌് എൻജിനിയറിങ്‌ പത്തനംതിട്ട (മെക്കാനിക്കൽ എൻജിനിയറിങ്). ഈ കോഴ‌്സുകളിലേക്കുള്ള അലോട്ട‌്മെന്റ‌് താൽക്കാലികവും ഹൈക്കോടതിയുടെ അന്തിമതീർപ്പിന‌് വിധേയവുമായിരിക്കും. വിശദ വിവരങ്ങൾ: cee.kerala.gov.in വെബ‌്സൈറ്റിൽ. ഹെൽപ‌് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top