25 April Thursday

എഐഐഎംഎസ‌് എംബിബിഎസ്‌, നേഴ്‌സിങ്‌, പ്രവേശനപരീക്ഷാ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ അടുത്ത അധ്യയനവർഷത്തെ എംബിബിഎസ്‌, ബിഎസ്‌സി നേഴ്‌സിങ്‌, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ രണ്ടുഘട്ടങ്ങളിലായി നടത്തും. ‌
ആദ്യഘട്ട രജിസ്‌ട്രേഷൻ www.aiimsexams.org  വെബ്‌സൈറ്റിൽ ആരംഭിച്ചു.

ആദ്യഘട്ടത്തിൽ പ്രാഥമികവിവരങ്ങളും ഫോട്ടോയും അപ്‌ലോഡു ചെയ്യുകയും രജിസ്‌ട്രേഷൻ കൃത്യമായാൽ വിവരം അറിയിക്കുകയും ചെയ്യും. ആദ്യഘട്ട രജിസ്‌ട്രേഷൻ കൃത്യമായി നടത്തിയവർക്ക്‌ മാത്രമാവും  രണ്ടാംഘട്ട രജിസ്‌ട്രേഷന്‌ അവസരം.

പ്ലസ്‌ടുവിന്‌ ഇംഗ്ലീഷ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്‌ പ്ലസ്‌ടു പാസായവർക്കും/അവസാനവർഷ പരീക്ഷ ഈ വർഷം എഴുതുന്നവർക്കുമാണ്‌ അവസരം. ഈ വിഷയങ്ങൾക്ക്‌ മൊത്തം 60 ശതമാനം മാർക്കോടെ പാസാകുന്നവർക്കാണ്‌ പ്രവേശനത്തിന്‌ അർഹത.  എസ്‌സി/എസ്‌ടിക്ക്‌ 50 ശതമാനം മാർക്കും ഭിന്നശേഷി വിഭാഗത്തിന്‌ 45 ശതമാനം മാർ്ക്കും വേണം.

ബിഎസ്‌സി നേഴ്‌സിങ്‌, പാരാമെഡിക്കൽ കോഴ്‌സുകൾക്ക്‌ ഈ വിഷയങ്ങൾക്ക്‌ മൊത്തം 50ശതമാനം മാർക്കോടെ പാസാകുന്നവർക്കാണ്‌ പ്രവേശനത്തിന്‌ അർഹത.  എസ്‌സി/എസ്‌ടിക്ക്‌45 ശതമാനം മാർക്കും മാർ്ക്കും വേണം.

2019 ജനുവരി മൂന്നുവരെയാണ്‌ ആദ്യഘട്ട രജിസ്‌ട്രേഷന്‌ അവസരം. രജിസ്‌ട്രേഷൻ സ്വീകാര്യമായോ എന്ന്‌ ജനുവരി ഏഴിന്‌ അറിയാം. എട്ടുമുതൽ 18വരെ തിരുത്തലുകൾക്ക്‌ അവസരം. 22ന്‌ രജിസ്‌ട്രേഷൻ ആയതായി അറിയിക്കും. ജനുവരി 29ന്‌ പ്രോസ്‌പെക്ടസ്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 29മുതൽ ഫെബ്രുവരി 17വരെ ജനറൽ രജിസ്‌ട്രേഷൻ കോഡ്‌ വെബ്‌സൈറ്റിൽ നിന്നെടുക്കാം.  രണ്ടാംഘട്ട രജിസ്‌ട്രേഷൻ 2019 ഫെബ്രുവരി 21ന്‌ തുടങ്ങും. മാർച്ച്‌ 12വരെ ജനറൽ രജിസ്‌ട്രേഷൻ കോഡ്‌ ഉപയോഗിച്ച്‌  ഫീസടയ്‌ക്കാനും കൂടുതൽ വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാനും സൗകര്യമുണ്ടാകും. 
മെയ്‌ 25, 26 തീയതികളിലാണ്‌ പ്രവേശനപരീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top