തിരുവനന്തപുരം
ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിലെ (എയിംസ‌്) എംഎസ‌്സി നേഴ‌്സിങ് , എംഎസ‌്സി അനാട്ടമി, ബയോകെമിസ്‌ട്രി, ബയോഫിസിക‌്സ‌്, ഫിസിയോളജി, ഫാർമകോളജി/ മാസ‌്റ്റർ ഓഫ‌് ബയോടെക‌്നോളജി എന്നീ കോഴ‌്സുകളിലേക്കുള്ള എൻട്രൻസ‌് പരീക്ഷാ വിജ‌്ഞാപനം പ്രസിദ്ധീകരിച്ചു . രണ്ടുഘട്ടമായാണ് രജിസ്‌ട്രേഷൻ. എല്ലാ കോഴ‌്സുകളിലേക്കും ഫെബ്രുവരി ഏഴു മുതൽ 21 വരെ ഓൺലൈൻ രജിസ‌്ട്രേഷൻ നടത്താം 26ന് ബേസിക‌് രജിസ‌്ട്രേഷൻ വിവരങ്ങൾ എയിംസ‌് പ്രസിദ്ധീകരിക്കും. ആപ്ലീക്കന്റ‌്സ‌് അഡ്വാൻസ‌് രജിസ‌്ട്രേഷൻ (പാർ) ആയതിനാൽ വിദ്യാർഥികളുടെ ഫൈനൽ രജിസ‌്ട്രേഷൻ നടപടികൾ മാർച്ച‌് 29ന‌് ആരംഭിക്കും.
എംഎസ‌്സി നേഴ‌്സിങ‌് പരീക്ഷ ജൂൺ ഒന്നിനും എംഎസ‌്സി കോഴ‌്സ‌്, എം ബയോടെക‌്നോളജി പരീക്ഷകൾ ജൂൺ 29ന‌് നടക്കും. പരീക്ഷകൾക്കുള്ള അഡ‌്മിറ്റ‌് കാർഡ‌് മെയ‌് 16ന‌് ലഭിക്കുമെന്നും എയിംസ‌് വെബ‌്സൈററ‌് വിജ‌്ഞാപനത്തിൽ വിശദീകരിക്കുന്നു. അപേക്ഷിക്കുന്ന കോഴ‌്സുകളുടെ ബിരുദ വിഷയങ്ങൾങ്ങൾക്ക‌് പൊതുവിഭാഗത്തിന‌് 60 ശതമാനവും എസ‌്സി/എസ‌്ടി വിഭാഗങ്ങൾക്ക‌് 55 ശതമാനവും മാർക്ക‌് വേണം. വിശദവിജഞാപനത്തിന‌് aiimsexams.org വെബ‌്സൈറ്റ‌് സന്ദർശിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..