24 April Wednesday

എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ് കോഴ്സിലും അലോട്ട്മെന്റ് നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2016

തിരുവനന്തപുരം > 2016ലെ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടി ആരംഭിച്ചു.

ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in  എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള '"Confirm'' ബട്ടണ്‍ ക്ളിക്ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുനഃക്രമീകരിക്കണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ 17ന് വൈകിട്ട് അഞ്ചുവരെ ലഭ്യമാകും. 17ന് വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അന്ന് രാത്രി ഒമ്പതിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക 18 മുതല്‍ 20വരെയുള്ള തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്ബിടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖേനയോ ഒടുക്കേടതാണ്. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസ്/ബാക്കി തുക അടച്ചശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളേജുകളില്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം.

മേല്‍പ്പറഞ്ഞ വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരുകാരണവശാലും എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഈ കോഴ്സുകളിലുള്ള ഇവരുടെ ഹയര്‍ ഓപ്ഷന്‍ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റുകളിലും പരിഗണിക്കുന്നതല്ല. എന്നാല്‍, ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ നിലവിലുള്ള അലോട്ട്മെന്റ് നിലനില്‍ക്കുന്നതായിരിക്കും.

അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും മറ്റ് ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും 1000 രൂപ അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.

ഗവണ്‍മെന്റും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്ഘടന കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഫോണ്‍: 471–2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top