26 April Friday

അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനക്കേസും സംഘപരിവാറും

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2017


ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസില്‍ ആദ്യമായി പ്രതികള്‍ക്ക് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ റമദാന്‍ വ്രതകാലത്ത് രാജസ്ഥാനിലെ അജ്മീറിലെ പ്രസിദ്ധമായ ദര്‍ഗയില്‍ സ്ഫോടനം നടത്തിയ കേസിലാണ് രണ്ടു പ്രതികള്‍ക്ക് ജയ്പുരിലെ എന്‍ഐഎ കോടതി ജീവപര്യന്തം തടവുശിക്ഷവിധിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ വിഖ്യാത സൂഫിവര്യനും ഇസ്ളാമിക തത്വചിന്തകനുമായ  ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ദര്‍ഗയില്‍ 2007 ഒക്ടോബര്‍ പതിനൊന്നിന് വൈകിട്ട് നോമ്പുതുറയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം മുസ്ളിം സംഘടനകള്‍ക്കുമേലായിരുന്നു ആദ്യം ചുമത്തപ്പെട്ടിരുന്നത്.

അടുത്തകാലംവരെ ഹിന്ദുത്വ തീവ്രവാദം, കാവിഭീകരത തുടങ്ങിയ പ്രയോഗങ്ങളെ പാര്‍ലമെന്റിനകത്തുംപുറത്തും പല്ലും നഖവുമുപയോഗിച്ച് അതിശക്തമായി എതിര്‍ത്തവരാണ് ആര്‍എസ്എസ്- ബിജെപി നേതാക്കള്‍. രാജ്യത്തെ പ്രധാന മുസ്ളിം ആരാധനാലയങ്ങളിലൊന്നായ അജ്മീര്‍ ദര്‍ഗയില്‍ മൂന്നുപേര്‍ കൊല്ലപ്പെടാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സ്ഫോടനക്കേസിലെ പ്രതികളായ ദേവേന്ദ്ര ഗുപ്തയും ഭവേഷ് പട്ടേലും ശിക്ഷിക്കപ്പെട്ടതിനെക്കുറിച്ച്  ഈ നേതാക്കളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകരതയുടെ തൊപ്പി മുസ്ളിങ്ങളുടെ തലയ്ക്ക് മാത്രം ചേരുന്ന ഒന്നാണെന്നും ആര്‍എസ്എസുകാര്‍ ദേശീയബോധമുള്ളവരും രാജ്യസ്നേഹികളാണെന്നുമുള്ള വാദവുമായി ഇനിയും സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നോട്ടുവരാനാകില്ല. 2007ല്‍  മഹാരാഷ്ട്രയിലെ മലേഗാവിലും ഹൈദരാബാദിലെ മക്ക മസ്ജിദിലും 2008ല്‍ ഗുജറാത്തിലെ മൊദാസയിലും സ്ഫോടനം നടത്തിയ ഹിന്ദുത്വ ഭീകരസംഘങ്ങള്‍തന്നെയാണ് അജ്മീറിലും സ്ഫോടനം നടത്തിയതെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മലേഗാവ് സ്ഫോടനപരമ്പരയില്‍ 37 പേരും സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ 68 പേരും മക്ക മസ്ജിദ് സ്ഫോടനത്തില്‍ 16 പേരുമാണ് കൊല്ലപ്പെട്ടത്. ഇത്രയുംപേരെ കൊലപ്പെടുത്തിയത് പത്തുവര്‍ഷംമുമ്പത്തെ കാര്യം.

എന്നാല്‍, 1925ല്‍ രൂപംകൊണ്ട ആര്‍എസ്എസിന് ഇന്നേവരെ രാജ്യത്ത് നടന്ന എല്ലാ വര്‍ഗീയലഹളകളിലും പങ്കുണ്ടെന്ന് ഓരോ കലാപവും അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യമാകെ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ദൌത്യവുമായി കലാപങ്ങള്‍ ആസൂത്രണംചെയ്യുമ്പോള്‍ത്തന്നെ രാജ്യസേവനം നടത്തുന്ന സാംസ്കാരികസംഘടനയാണ് തങ്ങളെന്നാണ് അതിന്റെ നേതാക്കള്‍ അവകാശപ്പെടുന്നത്. 1948 ജനുവരി 30ന് ഗാന്ധിവധത്തിലൂടെ ഉച്ചത്തില്‍ തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിച്ച ഈ സംഘടനയെ ഭീകരസംഘടനയെന്ന് വിശേഷിപ്പിക്കുന്നതിനെ എത്ര ശക്തമായാണ് അതിന്റെ നേതാക്കള്‍ ചെറുത്തതെന്ന് രാജ്യത്തിന്റെ സമീപകാലചരിത്രം പരിശോധിക്കുന്നവര്‍ക്കറിയാം. താലിബാനും ഐഎസ്ഐഎസിനും മാതൃകയാണ് ഈ പ്രസ്ഥാനമെന്ന് അതിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് മനസ്സിലാകും. ജനങ്ങളെ മതത്തിന്റെപേരില്‍ തമ്മിലടിപ്പിക്കുന്നതടക്കം ഏറ്റവും നിന്ദ്യവും നീചവുമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രാജ്യത്തെ ഏറ്റവും വലിയ സായുധസംഘമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആര്‍എസ്എസ് എന്ന മൂന്നക്ഷരം.

തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ആര്‍എസ്എസ് ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ഈ കേസ്. ഹിന്ദുത്വഭീകരര്‍ നടത്തിയ സ്ഫോടനങ്ങളില്‍ കുറ്റവാളികളേറെയും പിടിയിലായത് അസീമാനന്ദ് എന്ന ആര്‍എസ്എസ് നേതാവിന്റെ കുറ്റസമ്മതത്തോടെയാണ്. 2010ല്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ അസീമാനന്ദ് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ സ്വന്തം പങ്കും കൂട്ടാളികള്‍ക്കുള്ള പങ്കും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അസീമാനന്ദിനെ കഴിഞ്ഞയാഴ്ച ഈ കേസില്‍ കുറ്റവിമുക്തനാക്കി എന്നതാണ് ഞെട്ടിക്കുന്ന വിരോധാഭാസം.

തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഏതറ്റംവരെയും പോകുമെന്ന് അജ്മീര്‍ കേസ് പരിശോധിച്ചാലറിയാം. ദേവേന്ദ്ര ഗുപ്തയ്ക്കും ഭവേഷ് പട്ടേലിനുമൊപ്പം ശിക്ഷ ഏറ്റുവാങ്ങേണ്ടിയിരുന്ന ഒരു പ്രതി ഇന്ന് ജീവിച്ചിരിപ്പില്ല. സുനില്‍ ജോഷി എന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് മധ്യപ്രദേശില്‍വച്ച് ദുരൂഹമായി കൊല്ലപ്പെടുകയായിരുന്നു. സുനില്‍ ജോഷി ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന ഘട്ടത്തിലാണ് ഇയാള്‍ മധ്യപ്രദേശിലെ ദേവാസില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പ്രഗ്യസിങ് ഠാക്കൂറിനും അസീമാനന്ദിനുമൊപ്പം സ്ഫോടനങ്ങള്‍ ആസൂത്രണംചെയ്തയാളാണ് സുനില്‍ ജോഷി. സ്വന്തം കൂട്ടാളികളെപ്പോലും കൊന്നൊടുക്കാന്‍ മടിയില്ലാത്തവരാണ് ആര്‍എസ്എസുകാര്‍ എന്ന് വ്യക്തമാകുകയായിരുന്നു ഈ സംഭവത്തിലൂടെ.

ആര്‍എസ്എസിന്റെ സുഘടിതമായ ആസൂത്രണത്തിന്റെ സൃഷ്ടിയായിരുന്നു അവര്‍ നടത്തിയ സ്ഫോടനങ്ങളെല്ലാം. മുതിര്‍ന്ന നേതാക്കളുടെ അറിവോടെയും അവരുടെ പിന്തുണയോടെയുമാണ് എല്ലാ സ്ഫോടനങ്ങളും സംഘടിപ്പിച്ചത്. 2004ല്‍ അസീമാനന്ദ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ സ്ഫോടനങ്ങള്‍ക്കുള്ള ആസൂത്രണം തുടങ്ങിയത്. തുടര്‍ന്ന് 2006ല്‍ ഒരു കുംഭമേളയില്‍ വച്ചാണ് ആളും അര്‍ഥവുമെല്ലാം തരപ്പെടുത്താനുള്ള ഏര്‍പ്പാടുണ്ടാക്കിയത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത്, അസീമാനന്ദ്, പ്രഗ്യസിങ് ഠാക്കൂര്‍ തുടങ്ങിയവര്‍ ഏകോപനം നടത്തിയതിന്റെ തുടര്‍ച്ചയായിരുന്നു ഈ സ്ഫോടനങ്ങള്‍. ആസൂത്രകര്‍ കുറ്റവിമുക്തരാകുകയും സ്ഫോടനം നടത്തിയ രണ്ടുപേര്‍മാത്രം ശിക്ഷിക്കപ്പെടുകയുംചെയ്യുകയാണ് കേസിനൊടുവില്‍ സംഭവിച്ചത്.

സ്ഫോടനം നടത്തിയ കാലത്തേക്കാള്‍ സംഘപരിവാര്‍ രാഷ്ട്രീയമായ ശക്തിയാര്‍ജിച്ച സമയമാണിത്. ആര്‍എസ്എസ് ഭീകരസംഘടനയാണെന്ന് ഒരു കോടതിവിധിയിലൂടെ സ്ഥാപിക്കപ്പെട്ടു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ആസൂത്രകര്‍ പലരും കുറ്റവിമുക്തരായെങ്കില്‍പ്പോലും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top