26 April Friday

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


രാജ്യത്തെ തൊഴിൽ, വ്യവസായ ബന്ധനിയമങ്ങളിൽ സമൂലമാറ്റം നിർദേശിക്കുന്ന മന്ത്രിതല സമിതിയുടെ തീരുമാനം  മൂലധനശക്തികൾക്ക‌് അനുകൂലമായ സുപ്രധാനമായ ചുവടുവയ‌്പായി കണക്കാക്കാം. ഒന്നാം മോഡി മന്ത്രിസഭതന്നെ ഇക്കാര്യത്തിൽ ചില നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, കേന്ദ്ര ട്രേഡ‌് യൂണിയനുകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നീക്കങ്ങൾ മരവിപ്പിച്ചു. കഴിഞ്ഞ ജനുവരി എട്ടിനും ഒമ്പതിനും നടന്ന ദേശീയ പണിമുടക്കും -ഭേദഗതി ബില്ലുകൾക്കെതിരെ തൊഴിൽമന്ത്രാലയത്തിന്റെ സ്റ്റാൻഡിങ-്- കമ്മിറ്റിയിൽ ഉയർന്ന എതിർപ്പും തൊഴിലാളിവിരുദ്ധ നീക്കങ്ങളെ പിറകോട്ടടിപ്പിച്ചു. എന്നാൽ, അധികാരത്തുടർച്ച ലഭിച്ചതോടെ കോർപറേറ്റ‌് സേവ മറയില്ലാതെ നടപ്പാക്കാൻ സർക്കാർ മടിക്കില്ലെന്ന‌് വ്യക്തമായി.  ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതസുരക്ഷയേയും വരുമാനത്തെയും ആഴത്തിൽ ബാധിക്കുന്ന അഴിച്ചുപണിക്കാണ‌് മോഡി സർക്കാർ പുതിയ കരുനീക്കം ആരംഭിച്ചിരിക്കുന്നത‌്. 

തൊഴിൽ –- വ്യവസായ മന്ത്രിസഭാസമിതിയുടെ അധ്യക്ഷസ്ഥാനത്ത‌് ആഭ്യന്തരമന്ത്രി അമിത‌് ഷായെതന്നെ മോഡി നിയോഗിച്ചത‌് യാദൃച്ഛികമല്ല.  മോഡിയെ പോലെതന്നെ കോർപറേറ്റ‌് ബന്ധം കാത്തുസൂക്ഷിക്കുന്ന  ബിജെപി നേതാവാണ‌് അമിത‌് ഷാ. കഴിഞ്ഞ ഭരണത്തിൽ ഏറ്റവും വേഗത്തിൽ മൂലധനവളർച്ച നേടിയ വ്യവസായികളിൽ ഒരാൾ അമിത‌് ഷായുടെ പുത്രൻ ആയിരുന്നു. ഒറ്റവർഷംകൊണ്ട‌്  വിറ്റുവരവിൽ 16000 ഇരട്ടി വർധന എന്ന റെക്കോഡിന‌് ഉടമയാണ‌് ജയ‌് ഷാ. 2014ൽ ബിജെപി അധികാരത്തിലേറുമ്പോൾ ഏറ്റവും മുകൾത്തട്ടിലുള്ള ഒരു ശതമാനം പേരുടെ  സമ്പത്ത‌് 49 ശതമാനമായിരുന്നു. മൂന്നുവർഷം പിന്നിട്ടപ്പോൾ ഇത‌് 60 ശതമാനമായി ഉയർന്നു. ഇത്രയും കടുത്ത സാമ്പത്തിക കേന്ദ്രീകരണവും അസമത്വവും രാജ്യത്ത‌് മറ്റൊരിക്കലും ഉണ്ടായിട്ടില്ല. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതാൻ മോഡിഭരണം തയ്യാറെടുക്കുന്നതിന‌് വേറെ കാരണം അന്വേഷിക്കേണ്ടതുമില്ല.

തൊഴിൽ സുരക്ഷയുടെ മേൽ കൈവച്ചുകൊണ്ടായിരുന്നു മോഡി സർക്കാരിന്റെ തുടക്കം. സ്ഥിരംതൊഴിൽ എന്ന ആശയംതന്നെ അപ്രസക്തമാക്കി  "-നി-ശ്ചി-തകാ-ല- തൊ-ഴിൽ-'- എന്ന വി-ജ്ഞാ-പ-നം- 2017ൽ കേ-ന്ദ്ര- തൊ-ഴിൽ-മ-ന്ത്രാ-ല-യം- ഇറക്കി.- നിശ്ചിത കാലയളവിലേക്ക‌് മാത്രമായി നിയമനം നടത്താൻ തൊഴിലുടമയ‌്ക്ക‌് അധികാരം നൽകുന്ന വിജ്ഞാപനപ്രകാരം ര-ണ്ടാ-ഴ്--ച-ത്തെ-- നോ-ട്ടീ-സ്-- നൽ-കി- ആരെയും പിരിച്ചുവിടുകയും ചെയ്യാം. രണ്ടും മൂന്നും മാസത്തേക്ക‌് തൊഴിലാളികളെ നിശ്ചയിക്കാനും ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിടാനും ഉടമകൾക്ക്- സാധിക്കും. രാ-ജ്യ-ത്തെ- തൊ-ഴിൽ-ശ-ക്തി-യു-ടെ- ഗ-ണ്യ-മാ-യ- വി-ഭാ-ഗത്തെ ബാ-ധി-ക്കു-ന്ന തീ-രു-മാ-നം പാ-ർ-ലമെന്റി-നെ അറി-യി-ക്കാ-തെയും- ട്രേ-ഡ്-- യൂ-ണി-യ-നു-കളു-മാ-യി- ചർ-ച്ച നടത്താ-തെയു-മാ-ണ്- -മോ-ഡി-സർ-ക്കാ-ർ- നടപ്പാ-ക്കി-യത്-.- കു-ത്തക-കളു-ടെ താൽ-പ്പര്യ-സം-രക്ഷണം- മാ-ത്രമാ-ണ്- മോ-ഡി- സർ-ക്കാ-രി-ന്റെ ലക്ഷ്യ-മെന്ന്- ആവർ-ത്തി-ച്ച്-- വെളി-പ്പെടു-ത്തു-ന്നതായിരുന്നു ഈ നടപടി. 1946 ലെ കേന്ദ്ര വ്യവസായ തൊഴിൽ (സ്റ്റാൻഡിങ്- ഓർഡർ) നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ വിജ്ഞാപനത്തിൽ വസ്-ത്രനിർമാണ മേഖലയിൽ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതാക്കി.

നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ‌്ടിക്കുകയെന്ന ന്യായം പറഞ്ഞാണ‌് നൂറ്റാണ്ടുകളുടെ പഴക്കമുള്ള തൊഴിലാളി സൗഹൃദ നിയമങ്ങൾ മോഡി സർക്കാർ പിച്ചിചീന്തുന്നത‌്. ആദ്യം അധികാരത്തിലെത്തുമ്പോൾ മോഡി വാഗ്-ദാനം ചെയ‌്തത‌്  പ്രതിവർഷം- രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു.  പുതിയ അവസരങ്ങൾ ഉണ്ടായില്ലെന്നതോ പോകട്ടെ  നിലവിലുള്ള  തൊഴിൽപോലും ഇല്ലാതാവുകയും ചെയ്‌തു.  വ്യവസായബന്ധ നിയമം, ഗ്രാറ്റ്‌വിറ്റി നിയമം തുടങ്ങിയ സുരക്ഷാ നിയമങ്ങളും മറ്റ് അവകാശങ്ങളും തൊഴിലാളിവർഗം നേടിയെടുത്തത‌് ദീർഘമായ സഹന സമരങ്ങളിലൂടെയാണ്. അവ ഒന്നൊന്നായി ഇല്ലാതാക്കിയാണ‌് കോർപറേറ്റുകൾക്കും വൻകിട വ്യവസായികൾക്കും കേന്ദ്രം പാദസേവ നടത്തുന്നത‌്.

   ഇന്ത്യയിലെ 44  പ്രധാന തൊഴിൽനിയമം സമന്വയിപ്പിച്ച‌്-  നാല് കോഡാക്കുക എന്ന സൂത്രവിദ്യയിലൂടെയാണ‌് കേന്ദ്രം തൊഴിലാളികളുടെ മേൽ കൈവയ‌്ക്കുന്നത‌്.  വേതന വ്യവസ്ഥകൾ, വ്യാവസായിക ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷ, സുരക്ഷിതത്വവും തൊഴിൽ വ്യവസ്ഥകളും എന്നീ നാലു കോഡാണ് സർക്കാർ  മുന്നോട്ടുവയ‌്ക്കുന്നത്-.  ചില നിയമങ്ങൾ റദ്ദാക്കും. 44 നിയമം  ചുരുക്കി കോഡ്- രൂപത്തിലാക്കുമ്പോൾ ബലിയാടുകളാകുക തൊഴിലാളികൾ മാത്രമാണ‌്.  മൂലധനത്തിന്റെ കടന്നുവരവിന് നിലവിലുള്ള തൊഴിൽ നിയമങ്ങളാണ്  തടസ്സം- എന്ന പ്രതീതി സൃഷ‌്ടിച്ചാണ‌് പരിഷ്---കാരങ്ങൾക്ക്- ആക്കം കൂട്ടുന്നത‌്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക‌്  ലഭ്യമായ നാമമാത്ര സംരക്ഷണത്തിന‌ു നേരെപോലും കടന്നാക്രമണം ശക്തിപ്പെടുന്നു.  തൊഴിലാളിയൂണിയനുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളവും തൊഴിൽമന്ത്രി  സന്തോഷ-്-ഗങ-്--വർ തട്ടിവിടുന്നു.

പരിഷ-്-കാരങ്ങളുടെ പൂർണരൂപം ട്രേഡ-്- യൂണിയനുകളുടെ മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്ന-്-  കേന്ദ്ര ട്രേഡ‌് യൂണിയൻനേതാക്കൾ  വ്യക്തമാക്കിയിട്ടുണ്ട‌്. എന്തുമാറ്റമാണ‌് വരുത്തുന്നതെന്ന‌് തുറന്നുപറയാൻ തയ്യാറാകുകയോ ട്രേഡ‌്  യൂണിയനുകളുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയോ ചെയ്യാതെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ‌്‌. ഇത‌് തിരുത്താത്തപക്ഷം സംഘടിതമായ പ്രക്ഷോഭവും ചെറുത്തുനിൽപ്പും രാജ്യത്ത‌് ഉയർന്നുവരും. പൊതുവായ മുദ്രാവാക്യങ്ങൾക്ക‌് കീഴിൽ അണിനിരക്കുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ദേശീയ പണിമുടക്കിലും വർധിച്ചുവരികയാണെന്ന യാഥാർഥ്യം കേന്ദ്ര സർക്കാർ കാണാതിരിക്കരുത‌്. ബിഎംഎസ‌് ഒഴിച്ചുള്ള മുഴുവൻ കേന്ദ്രട്രേഡ‌് യൂണിയനുകളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ‌്. കാർഷികമേഖലയിലും സമാനമായ സമരമുന്നണി സജ്ജമാണ‌്. ജനങ്ങളെ മറന്നുള്ള പരിഷ‌്കാരങ്ങൾക്ക‌് ഭരണനേതൃത്വം തയ്യാറാകരുതെന്ന മുന്നറിയിപ്പാണ‌് ഇതെല്ലാം നൽകുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top