06 June Tuesday

മേഘാലയയിലും കോൺഗ്രസിന്റെ പാപ്പരത്തം

വെബ് ഡെസ്‌ക്‌Updated: Thursday Feb 10, 2022

തത്വാധിഷ്‌ഠിത ബരാഷ്‌ട്രീയനിലപാടിന്റെ കാര്യത്തിൽ കോൺഗ്രസ്‌ എത്രത്തോളം പാപ്പരായെന്ന്‌ ആവർത്തിച്ച്‌ വ്യക്‌തമാക്കുന്നതാണ്‌ മേഘാലയയിലെ സംഭവവികാസങ്ങൾ. തൃണമൂലിനെ ചെറുക്കാനെന്ന പേരിൽ അവിടത്തെ കോൺഗ്രസ്‌ നിയമസഭാകക്ഷി ബിജെപി നയിക്കുന്ന മുന്നണിക്ക്‌ പിന്തുണ നൽകിയിരിക്കുന്നു. കഴിഞ്ഞ നവംബറിൽ മുൻമുഖ്യമന്ത്രി മുകുൾ സാങ്‌മ അടക്കം 12 കോൺഗ്രസ്‌ എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ്‌ നിയമസഭാകക്ഷിയിൽ ശേഷിച്ച അഞ്ചുപേരാണ്‌ ഇപ്പോൾ ബിജെപി മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രി കോൺറാഡ്‌ സാങ്‌മയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌.

അറുപതംഗ നിയമസഭയിലേക്ക്‌ ബ2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ബ21 സീറ്റാണ്‌ കോൺഗ്രസിനു ലഭിച്ചത്‌. രണ്ടുസീറ്റിൽ മാത്രം ജയിച്ച ബിജെപി ബപ്രാദേശികകക്ഷികളെ പ്രലോഭിപ്പിച്ചും സമ്മർദത്തിൽ നിർത്തിയും സർക്കാർ രൂപീകരിച്ചു. നാഷണൽ പീപ്പിൾസ്‌ പാർടി(19), യുഡിപി(ആറ്‌), പിഡിഎഫ്‌(നാല്‌), ഹിൽ സ്റേറ്റ്‌ പിഡിപി(രണ്ട്‌) എന്നീ പാർടികളെ ബഒപ്പംകൂട്ടിയാണ്‌ ബിജെപി ഭരണം പിടിച്ചെടുത്തത്‌. സർക്കാർ രൂപീകരിക്കാൻ യഥാസമയം ഇടപെടാൻ കഴിയാതിരുന്നത്‌ കോൺഗ്രസിനു നാണക്കേടായി. അതേത്തുടർന്ന്‌ ബനാല്‌ എംഎൽഎമാരെയും അപ്പോൾ നഷ്‌ടപ്പെട്ടു. ഇത്തരത്തിൽ ബഅപമാനിച്ച ബിജെപിക്കൊപ്പമാണ്‌ ഇപ്പോൾ കോൺഗ്രസ്‌ ചേർന്നിരിക്കുന്നത്‌.

വടക്കുകിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലും ത്രിപുരയിലും ബമുമ്പ്‌ നടന്നതിന്റെ തനിയാവർത്തനമാണിത്‌; ബകോൺഗ്രസുകാർ ഒന്നടങ്കം ബിജെപിയിലേക്ക്‌ പോകുന്ന പ്രതിഭാസം. അരുണാചൽപ്രദേശിൽ ബ2016ൽ ബ44 അംഗ കോൺഗ്രസ്‌ നിയമസഭാകക്ഷിയിലെ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 പേരും ബിജെപി മുന്നണിയിൽ ചേർന്നു. ത്രിപുരയിൽ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസുകാർ ഒന്നടങ്കം ബിജെപിയിൽ ചേക്കേറി. ഇവിടെ ബ2013ൽ 36.50 ശതമാനം വോട്ട്‌ ലഭിച്ച കോൺഗ്രസിനു 2018ൽ 1.9 ശതമാനം വോട്ട്‌ മാത്രമാണ്‌ നേടാനായത്‌. സംസ്ഥാനത്ത്‌ ബിജെപി അധികാരം പിടിച്ചത്‌ കോൺഗ്രസിന്റെ ഈ ദൗർബല്യം മുതലെടുത്താണ്‌. 2017ൽ ഗോവയിലും മണിപ്പുരിലും ബിജെപിക്ക്‌ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്‌ കോൺഗ്രസിൽനിന്ന്‌ കൂറുമാറിയെത്തിയവരുടെ പിൻബലത്തിലാണ്‌. കർണാടകത്തിൽ കോൺഗ്രസ്‌–ജെഡിഎസ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌ കോൺഗ്രസ്‌ എംഎൽഎമാരുടെ കാലുമാറ്റമാണ്‌.

ഇപ്പോൾ മണിപ്പുരിൽ അടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ നിർണായക നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയത്താണ്‌ മേഘാലയയിൽ കോൺഗ്രസുകാരുടെ രാഷ്‌ട്രീയ ട്രിപ്പീസ്‌കളി. ഗ്രൂപ്പ്പോരിനെ തുടർന്ന്‌ കോൺഗ്രസ്‌ വിട്ടുപോയ എൻ ബീരേൻസിങ്ങാണ്‌ മണിപ്പുരിൽ ബിജെപിയുടെ മുഖ്യമന്ത്രി. ഉത്തർപ്രദേശിൽ കോൺഗ്രസ്‌ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ്‌ പ്രവർത്തകസമിതിയംഗവും മുൻ കേന്ദ്രമന്ത്രിയുമായ ആർപിഎൻ സിങ്‌ ബിജെപിയിലേക്ക്‌ പോയത്‌. ഉത്തരാഖണ്ഡിൽ മുൻ പിസിസി അധ്യക്ഷൻ കിഷോർ ഉപാധ്യായയും ബിജെപിയിൽ ചേർന്നു.

അധികാരമോഹം തലയ്‌ക്ക്‌ പിടിച്ച നേതാക്കളെ മാത്രം വളർത്തിയെടുക്കുന്ന പാർടിയായി കോൺഗ്രസ്‌ അധഃപതിച്ചതിന്റെ തെളിവാണ്‌ ഈ കൂടുമാറ്റം. വേണ്ടിവന്നാൽ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ പരസ്യമായി പറഞ്ഞയാളെയാണ്‌ കെപിസിസി പ്രസിഡന്റാക്കിയത്‌. കേരളത്തിന്റെ അഭിമാനമായ സിൽവർലൈൻ പദ്ധതിക്കെതിരെ ബകോൺഗ്രസ്‌–ബിജെപി നേതാക്കൾ ഒരേ സ്വരത്തിലാണ്‌ സംസാരിക്കുന്നത്‌. ജനകീയവിഷയങ്ങൾ ഏറ്റെടുത്ത്‌ പ്രക്ഷോഭങ്ങൾ നടത്തിയും ജനങ്ങളെ സംഘടിപ്പിച്ചും രാഷ്‌ട്രീയകരുത്ത്‌ വർധിപ്പിക്കുന്നതിനു പകരം ബകുറുക്കുവഴികളിലൂടെ അധികാരത്തിൽ പങ്കാളിത്തം നേടാനാണ്‌ കോൺഗ്രസിന്റെ ശ്രമം. ഇതിനായി ആരെ കൂട്ടുപിടിക്കാനും ഏതു വഴി സ്വീകരിക്കാനും അവർക്ക്‌ മടിയില്ല.

ഹിന്ദുത്വശക്തികളുടെ വെല്ലുവിളി ഏറ്റെടുക്കാൻ കോൺഗ്രസ്‌ തയ്യാറല്ല. മൃദുഹിന്ദുത്വസമീപനം വഴി ഭരണത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. നവ ഉദാരനയങ്ങളുടെ കാര്യത്തിലും കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമില്ല. കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം നയങ്ങളാണ്‌ അവർ നടപ്പാക്കുന്നത്‌. ബഈ നയങ്ങൾ പിന്തുടരുന്ന പാർടിയിൽ പ്രവർത്തിക്കുന്നവർക്ക്‌ ഏതുനേരത്തും രാഷ്‌ട്രീയ അവസരവാദ നിലപാട്‌ എടുക്കാം. ഈ സാഹചര്യത്തിൽ ബബിജെപിയിലേക്ക്‌ പോകുന്നത്‌ അപരാധമായി കോൺഗ്രസുകാർക്ക്‌ തോന്നുകയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top