27 April Saturday

നേട്ടങ്ങളുമായി ഭരണപക്ഷം

എ കെ ബാലന്‍Updated: Monday Jul 8, 2019

 പിണറായി വിജയൻ സർക്കാരിന്റെ നാലാമത്തെ സമ്പൂർണ ബ-ജറ്റ് സമ്മേളനമാണ് വ്യാഴാഴ്-ച സമാപിച്ചത്-. 2019 ‐20 വർഷത്തെ ബജറ്റുമായി ബന്ധപ്പെട്ട ധന ബിൽ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുക എന്നതായിരുന്നു 20- ദിവസം നീണ്ട ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ. കഴിഞ്ഞവർഷം മാർച്ച്- 31നു മുമ്പു-തന്നെ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരുന്നു. ഈവർഷം ലോക‌്സഭാ തെരഞ്ഞെടുപ്പു- നടപടികൾ ആരംഭിച്ചതിനാൽ മാർച്ചിനു മുമ്പ്- വോട്ട്- ഓൺ അക്കൗണ്ട്- മാത്രമേ പാസാക്കാൻ കഴിഞ്ഞുള്ളൂ. രണ്ട്- ധനവിനിയോഗ ബില്ലിനു പുറമെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി പ്രവേശന മേൽനോട്ടസമിതി, ഫീസ്- നിയന്ത്രണസമിതി എന്നിവ രൂപീകരിക്കാനുള്ള കേരള പ്രൊഫഷണൽ കോളേജുകൾ (മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമീകരിക്കൽ) ബില്ലും സഭ പാസാക്കി.

രാജ്യം വീണ്ടും വർഗീയശക്തികളുടെ പിടിയിലായ രാഷ്-ട്രീയ സാഹചര്യത്തിലാണ് 14–-ാം നിയമസഭയുടെ 15–-ാം സമ്മേളനം ചേർന്നത്-. ഈ രാഷ്-ട്രീയ സാഹചര്യത്തിലും ലോക്-സഭാ തെര-ഞ്ഞെ-ടു-പ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ അപ്രതീക്ഷിത വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കുന്ന പ്രതിപക്ഷത്തെയാണ് ഈ സമ്മേളനത്തിലുടനീളം കണ്ടത്-. രാജ്യത്താകമാനം തകർന്നടിഞ്ഞിട്ടും രാഷ്-ട്രീയ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ആഹ്ലാദിക്കുന്ന കോൺഗ്രസുകാരെ കാണാൻ കഴിയുന്നത്- കേരളത്തിൽ മാത്ര-മാണ്. അതിന്റെ പ്രതിഫലനം സഭയിലും ദൃശ്യമായിരുന്നു.

ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തെ വിലയിരുത്തേണ്ടതാണ് ധനാഭ്യർഥന ചർച്ചകൾ. കഴിഞ്ഞ മൂന്നു വർഷത്തെ ഗവൺമെന്റിന്റെ പ്രവർത്തനമികവാണ് ഭര-ണ-പക്ഷം ചർച്ചയിൽ ഉയർത്തിയത്-. അവർക്കു- പറയാൻ ഭരണനേട്ടങ്ങളുടെ വലിയ പട്ടികതന്നെ ഉണ്ടായിരുന്നു.  ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത്- ഉണ്ടായ മാറ്റങ്ങളെ ഉയർത്തിക്കാട്ടാനും പ്രതിപക്ഷത്തിന്റെ രാഷ്-ട്രീയ വിമർശനങ്ങൾക്ക്- ഉരുളയ്-ക്ക്- ഉപ്പേരിപോലെ മറുപടി നൽകാനും ഭരണപക്ഷത്തിനു കഴിഞ്ഞു. കേരളത്തെ പുനർനിർമിക്കാൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക്- ധനാഭ്യർഥന ചർച്ചകൾ കരുത്തുപകരേണ്ടതായിരുന്നു. എന്നാൽ, ഈ പ്രവർത്തനങ്ങളെ ഇകഴ്-ത്തിക്കാട്ടാനാണ് പലപ്പോഴും പ്രതിപക്ഷം ശ്രമിച്ചത്-. ക്രിയാത്മക വിമർശനങ്ങളോ, നിർദേശങ്ങളോ ഉന്നയിക്കുന്നതിനു പകരം മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ വ്യക്തിപരമായും രാഷ്-ട്രീയപരമായും ആക്രമിക്കുന്നതരത്തിലുള്ള രാഷ്-ട്രീയ പ്രസംഗങ്ങളായിരുന്നു യുഡിഎഫിന്റേത്-. ധനാഭ്യർഥന ചർച്ചകൾക്ക്- മറുപടി പറഞ്ഞ മന്ത്രിമാർ നടപ്പാക്കിയ നവീനപദ്ധതികൾ വിശദമാക്കുകയും വരുംവർഷങ്ങളിൽ ഏറ്റെടുക്കാൻ പോകുന്ന പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്-തു.

16 അടിയന്തരപ്രമേയങ്ങളാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്-. ഒരെണ്ണം സഭ ചർച്ച ചെയ്-തു. ഒരെണ്ണത്തിന് സ്-പീക്കർ അവതരണാനുമതി നിഷേധിച്ചു. കിഫ്-ബി മസാല ബോണ്ടുവഴി ധനസമാഹരണം നടത്തുന്നതിനെ സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്-ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതുസംബന്ധിച്ച അടിയന്തരപ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത്-. പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായതോടെ പ്രതിപക്ഷം വെട്ടിലായി. കാർഷികമേഖലയിലെ ആത്മഹത്യ അടക്കമുള്ള പ്രതിസന്ധി ആരോപിച്ച്- പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സർഫാസി നിയമത്തിന്റെ പരിധിയിൽനിന്നും സഹകരണമേഖലയെ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സർഫാസി നിയമത്തിന്റെ പരിധിയിൽ സഹകരണമേഖലയെക്കൂടി ഉൾപ്പെടുത്തിയത്- 2003ലെ യുഡിഎഫ്- സർക്കാരാണെന്ന് സഹകരണ മന്ത്രി ഓർമിപ്പിച്ചു. കാർഷികമേഖലയിലെ പ്രശ്-നങ്ങൾ പരിഹരിക്കാൻ എൽഡിഎഫ്- സർക്കാർ കൊണ്ടുവന്ന കർഷകസേവന പദ്ധതികൾ കൃഷി മന്ത്രിയും വിശദീകരിച്ചു.

ആന്തൂർ നഗരസഭാ പരിധിയിലെ പാർഥാ കൺവൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്-ത സംഭവവുമായി ബന്ധപ്പെട്ട രണ്ട്- അടിയന്തരപ്രമേയങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്-. സാജൻ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട്- ആന്തൂർ നഗരസഭയിലെ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെറ്റുകാർക്ക്- ഒരു സംരക്ഷണവും ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. \ഈ വിഷ-യ-ത്തിൽ സിപിഐ എമ്മി-നെയും നേതാ-ക്ക-ളെയും വേർതി-രിച്ച്- ആക്ര-മി-ക്കു-ന്നത്- വില-പ്പോ-കി-ല്ലെന്ന് മുഖ്യ-മന്ത്രി വ്യക്ത-മാ-ക്കി. അതു-പോലെ പീരു-മേട്- ജയി-ലിൽ റിമാൻഡ‌്- പ്രതി മര-ിച്ച സംഭവം സംബ-ന്ധിച്ച്- കൊണ്ടു-വന്ന രണ്ട്- അടി-യ-ന്തരപ്രമേ-യ-ത്തിലും സർക്കാ-രിന്റെ നയം മുഖ്യ-മന്ത്രി വ്യക്ത-മാ-ക്കി. ലോക്ക-പ്പി-ന-കത്ത്- തല്ലു-കയും തല്ലി-ക്കൊ-ല്ലു-കയും ചെയ്യുന്ന ഒരാ-ളെയും സംര-ക്ഷി-ക്കി-ല്ലെന്നും ഉത്ത-ര-വാ-ദി-കൾ ആരാ-യാലും അവർ സർവീ-സിൽ ഉണ്ടാ-കി-ല്ലെന്നും ഇത്തരം അതി-ക്ര-മത്തിന് ഒരുകാലത്ത്- ഇരകൂടി-യായ മുഖ്യ-

മന്ത്രി അടി-യ-ന്തരാ-വസ്ഥാ ദിന-ത്തിൽ അതിന്റെ ഓർമ പുതു-ക്കി-ക്കൊണ്ട്- വ്യക്ത-മാ-ക്കി. വില-ക്ക-യ-റ്റം, കശു-വണ്ടി വ്യവ-സാ-യ-ത്തിലെ പ്രതി-സ-ന്ധി, സ്വാശ്രയപ്രവേ-ശ-നം, പ്രളയ ദുരി-താ-ശ്വാസവിത-ര-ണം, പഞ്ചാ-യ-ത്തു-ക-ളുടെ പദ്ധതിവിഹി-തം തുട-ങ്ങിയ മേഖ-ല-ക-ളിൽ ഈ സർക്കാർ സ്വീക-രിച്ച നട-പ-ടി-കൾ ഇതുസംബ-ന്ധിച്ച അടി-യ-ന്തരപ്രമേ-യ-ങ്ങൾക്ക്- മറു-പ-ടി-യായി മന്ത്രി-മാർ വ്യക്ത-മാ-ക്കി. വിവിധ വിഷ-യ-ങ്ങളെ സംബ-ന്ധിച്ച്- 34 ശ്രദ്ധ-ക്ഷ-ണി-ക്കൽ നോട്ടീ-സു-ം 216 സബ്-മി-ഷ-നും സഭ-യിൽ വന്നു.

പ്രളയദുരി-ത-ബാ-ധി-തർക്കുള്ള സഹാ-യ-ത്തിന് അപേക്ഷ നൽകാ-ത്തവർക്ക്- ഒര-വ-സരംകൂടി നൽകും, സർഫാസി നിയ-മത്തിന്റെ പരി-ധി-യിൽനിന്ന‌് അഞ്ചു- സെന്റ്- ഭൂമിയും വീടും ഉള്ള-വരെ ഒഴി-വാ-ക്കും, ഒരു കുടും-ബ-ത്തിന് അഞ്ചു ലക്ഷം രൂപ ചികിത്സാ സഹായം ഉറപ്പുവരുത്തി കാരുണ്യപദ്ധതി തുട-രും, 11–-ാം ശമ്പ-ള-ക്കമീ-ഷനെ ഉടൻ നിയ-മി-ക്കും, തിരു-വ-ന-ന്തപുരം വിമാ-ന-ത്താ-വളം സ്വകാര്യ കമ്പ-നി-കൾക്ക്- കൈമാ-റാൻ അനു-വ-ദി-ക്കി-ല്ല, സ്വകാര്യ കശു-വണ്ടി ഫാക്ടറി തൊഴി-ലാ-ളി-ക-ളുടെ താൽപ്പര്യം സംര-ക്ഷി-ക്കാ-ൻ വേണ്ടിവന്നാൽ ഫാക്ട-റി-കൾ ഏറ്റെ-ടു-ക്കും, ബഹു-നിലക്കെട്ടി-ട-ങ്ങ-ളുടെ തീര-ദേശപരി-പാ-ലന നിയമം അട-ക്ക-മുള്ള നിയ-മ-ലം-ഘ-ന-ങ്ങൾ വിജി-ലൻസ്- പരി-ശോ-ധി-ക്കും, കോട്ടയം ഹിന്ദു-സ്ഥാൻ ന്യൂസ്- പ്രിന്റ്- ഫാക്ടറി ഏറ്റെ-ടു-ക്കാൻ നട-പടി സ്വീക-രി-ക്കും, കാർഷികവായ്-പ-കൾക്ക്- ദീർഘി-പ്പിച്ച മൊറ-ട്ടോ-റിയം അനു-വ-ദി-ക്കു-ക-യി-ല്ലെന്ന നില-പാ-ടി-നെ-തിരെ ആർബിഐ ഗവർണറെ സമീ-പി-ക്കും, എസ്-ടി വകു-പ്പിലെ വിവിധ  പ്രോജക്ടു-ക-ളുടെ മേൽനോ-ട്ട-ത്തിന് ജില്ലാ തല-ത്തിൽ എൻജിനിയറിങ‌്- ബിരു-ദ-ധാ-രി-കളെ നിയ-മി-ക്കും, മല-പ്പുറം ജില്ല വിഭ-ജി-ക്കി-ല്ല. തോട്ടം തൊഴി-ലാ-ളി-കൾക്ക്- ലൈഫ്- പദ്ധ-തി-യിൽ ഭവനസമു-ച്ച-യ-ങ്ങൾ നിർമിച്ചുനൽകും, സിനിമാ നിയ-ന്ത്രണ അതോ-റിറ്റി രൂപീ-ക-രി-ക്കും തുട-ങ്ങിയ കാര്യ-ങ്ങൾ ഈ നോട്ടീ-സു-കൾക്ക്- മറു-പ-ടി-യായി സർക്കാർ വ്യക്ത-മാ-ക്കി.

ആവി-ഷ്-കാര സ്വാത-ന്ത്ര്യത്തെ അംഗീ-ക-രി-ക്കുന്ന ഒരു സർക്കാ-രാ-ണി-ത്-. എന്നാൽ, അതിന്റെ പേരിൽ മത-ചി-ഹ്ന-ങ്ങളെ അപ-മാ-നിച്ച്- വിശ്വാ-സി-കളെ വേദ-നി-പ്പി-ക്കു-ന്ന-തി-നോട്- സർക്കാ-രിന് യോജി-പ്പി-ല്ലെന്നും ലളി-ത-കലാ അക്കാ-ദമി കാർട്ടൂൺ അവാർഡ്- വിവാദം സംബ-ന്ധിച്ച പ്രതി-പക്ഷ നേതാ-വിന്റെ സബ്-മി-ഷന് മറു-പ-ടി-യായി സാംസ്-കാ-രിക മന്ത്രി പറഞ്ഞു.
പാലാ-രി-വട്ടം മേൽപ്പാലം നിർമാണം അഴി-മതി നട-ത്തി-യ-വർ ആരാ-യാലും രക്ഷ-പ്പെ-ടി-ല്ലെന്നും ശക്ത-മായ നട-പടി സ്വീക-രി-ക്കു-മെന്നും  ഈ സർക്കാർ വന്നശേഷം 1,35,067 പേർക്ക്- പുതിയ പിഎസ്-സി നിയ-മന ശുപാർശ നൽകിയ കാര്യവും 17,916 പുതിയ തസ്-തി-ക- സൃഷ്ടിച്ച കാര്യവും മുഖ്യ-മന്ത്രി സഭയെ അറി-യി-ച്ചു.
കേര-ള-ത്തിലെ തല-മു-തിർന്ന രാഷ്-ട്രീയ നേതാവും പാർല-മെന്റ-റി-രം-ഗത്തെ അതി-കാ-യ-നും ഈ സഭ-യിലെ അംഗ-വു-മാ-യി-രുന്ന അന്ത-രിച്ച കെ എം മാണിക്ക്- ചര-മോ-പ-ചാരം അർപ്പി-ച്ചു-കൊ-ണ്ടാണ് ഈ സമ്മേ-ളനം ആരം-ഭി-ച്ച-ത്-. മുൻ അംഗ-ങ്ങ-ളായ വി ജെ തങ്ക-പ്പൻ, വി വിശ്വ-നാ-ഥ-മേ-നോൻ, കട-വൂർ ശിവ-ദാ-സൻ, റോസമ്മ ചാക്കോ എന്നി-വർക്കും സഭ ചര-മോ-പചാരം അർപ്പി-ച്ചു.
ഒന്നാം നിയ-മ-സ-ഭ-യിൽ അംഗ-മാ-യി-രുന്ന ഇപ്പോഴും ജീവി-ച്ചി-രി-ക്കുന്ന ഏക വ്യക്തിയും കേര-ള-ത്തിന്റെ രാഷ്-ട്രീയ മണ്ഡ-ല-ത്തിലെ വീര ഇതി-ഹാ-സ-വു-മായ കെ ആർ ഗൗരി-യ-മ്മ-യുടെ 100–-ാം ജന്മ-വാർഷികദിനം പ്രമാ-ണിച്ച്- സഭ അവർക്ക്- പ്രത്യേകം ആദരം അർപ്പി-ക്കു-കയും സ്-പീക്കർ പരാ-മർശം നട-ത്തു-കയും ചെയ്-തു. അവ-രോ-ടുള്ള ആദരസൂച-ക-മായി ജന്മ-ദി-ന-ത്തിൽ സഭയ്-ക്ക്- അവധിയും നൽകി.
ലോക്-സഭാ അംഗ-ങ്ങ-ളായി തെര-ഞ്ഞെ-ടുത്ത ഈ സഭ-യിലെ അംഗ-ങ്ങ-ളാ-യി-രുന്ന അടൂർ പ്രകാ-ശ്-, കെ മുര-ളീ-ധ-രൻ, ഹൈബി ഈഡൻ, എ എം ആരിഫ്- എന്നി-വ-രുടെ രാജി സ്-പീക്കർ സ്വീക-രി-ച്ചു. സിപിഐയുടെ പ്രതി-നിധി കെ രാജൻ ഗവ. ചീഫ്- വിപ്പായി ഈ സമ്മേ-ള-ന-ത്തിൽ ചുമ-ത-ല-യേ-റ്റു.

കഴിഞ്ഞ രണ്ടു- സമ്മേ-ള-നത്തിലും പ്രതി-പക്ഷം നിര-ന്തരം സഭ തട-സ്സ-പ്പെ-ടു-ത്തുന്ന സമീ-പ-ന-മാണ് സ്വീക-രി-ച്ച-തെ-ങ്കിൽ ഈ സമ്മേ-ള-ന-ത്തിൽ സഭാ- ന-ട-പ-ടി-ക-ളോട്- പൊതു-വിൽ സഹ-ക-രി-ക്കുന്ന സമീ-പ-ന-മാണ് അവർ സ്വീക-രി-ച്ച-ത്-. എന്നാൽ, പ്രതി-ലോ-മ-ക-ര-മായ നില-പാ-ടു-കൾ മാറ്റാൻ തയ്യാ-റല്ലെന്ന് പരോ-ക്ഷ-മായി വ്യക്ത-മാ-ക്കു-ന്നതാ-യി-രുന്നു അവ-രുടെ സഭ-യിലെ നില-പാ-ട്-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top