25 April Thursday

FRO- yo-for you

വി സുകുമാരന്‍ Friday May 12, 2017

ചെറുപ്പക്കാരുടെ, ചുള്ളന്മാരുടെ സംസാരഭാഷ ചടുലമാകും. അത് വയസ്സന്മാരുടെ മര്യാദഭാഷയില്‍നിന്ന് ഏറെ വ്യത്യസ്തവുമാവും. ഇംഗ്ളീഷില്‍ ഈ ഭാഷയ്ക്ക് Youth Speak  എന്നു പറയും. ചെത്തുഭാഷ എന്നുപറഞ്ഞാലും കുഴപ്പമില്ല. 'യൂത്ത് സ്പീക്കിന്റെ ഡിക്ഷ്ണറികളും പദമാലകളും ഇപ്പോള്‍ കിട്ടാനുണ്ട്. Youth Jargon  എന്നും  ഇത് അറിയപ്പെടുന്നു. ഇതില്‍പ്പെടുന്ന വാക്കുകള്‍ പലതും അല്‍പ്പായുസ്സായെന്നുവരാം. ചിലത് മുഖ്യധാരയിലേക്ക് കയറിവരികയും ചെയ്യും.
BONK എന്ന പദം യുവപദാവലിയുടെ ഭാഗമാണ്. 1975 മുതലാണത്രെ ഇത് വിപുലമായി ഉപയോഗിച്ചുതുടങ്ങിയത്.  SEX  എന്ന ക്രിയാരൂപത്തിന്റെ പുതിയ പകരക്കാരന്‍. Shag, bang, chopped  എന്നിവ സമാനപദങ്ങളാകുന്നു.

Booty licious  എന്നത് ഒരു പുതു അജക്റ്റീവ് ആകുന്നു. മൊത്തില്‍ മൊഞ്ചത്തി എന്നര്‍ഥം.
ബര്‍ഗര്‍ (Burger) എന്ന ഉപദംശം ഇക്കാലത്ത് വളരെ ജനപ്രിയമാണല്ലോ. വിശേഷിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍. ബീഫ്കൊണ്ടും പന്നിയിറച്ചികൊണ്ടും ചിക്കന്‍കൊണ്ടും ഈ സാധനം നിര്‍മിക്കാം.  BIGMAC എന്നാല്‍ large size burger ആണ്. Mc Donald വലിയ ബര്‍ഗര്‍. ഇപ്പോഴത് ഏത് വലിയ സൈസ് ബര്‍ഗറിനും ഉപയോഗിക്കുന്നു. She ordered a bigmac and french fries.


വിവസ്ത്രരായി തെരുവിലൂടെ ഓടുക എന്നൊരു കലാപരിപാടി കുറച്ചുകാലംമുമ്പ് നഗരവാസികളായ ചില ചെറുപ്പക്കാര്‍ക്ക് ഒരു ഹരമായിരുന്നു. ഉടുതുണിയില്ലാത്ത ഓട്ടം. Natural run എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ പിറന്നപടി ഓടുന്നവരെ FULL MONTY എന്നാണ് വിളിക്കുക. ഇവനെയൊക്കെ പുളിവാറലുകൊണ്ട് പിടച്ച് ചന്തിയിലെ തോലെടുക്കണമെന്ന് പഴമക്കാര്‍ പറയുമായിരിക്കും. ഇത്തരം കുസൃതികള്‍ എല്ലാ നാടുകളിലും ഉണ്ട്.
ഫാഷന്‍ ഇന്‍ഡസ്ട്രി എല്ലായിടത്തും കൊഴുക്കുകയാണല്ലോ. ഉത്തരാധുനിക ജീവിതത്തില്‍ ഫാഷന്‍ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. Fashion എന്ന വാക്കിന്റെ കൂടെ- ista എന്ന സ്പാനിഷ് സ്ഫിക്സ് (പ്രത്യയം) ചേര്‍ത്ത് പുതിയൊരു വാക്കുണ്ടാവുന്നു: FASHIONISTA. ഫാഷന്‍ വ്യവസായത്തില്‍ പങ്കുചേരുന്ന ആളാണ് Fashionista..  അയാള്‍ designee ആവാം; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആവാം; ഫാഷന്‍ എഴുത്തുകാരനാവാം, ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാവാം; ഫാഷന്‍ മോഡലാവാം.

ചിലരുടെ ദേഹപ്രകൃതി കാണുമ്പോള്‍ നാം പറയും "ഈ ചങ്ങാതി തടിച്ചുവീര്‍ത്ത് കരിമന്തിയെപ്പോലെ ആവും''. സ്ഥൂലിക്കാന്‍ സാധ്യതയുള്ള ശരീരം. അതലിനൊരു പുതിയ വാക്കാണ്: OBESOGENIC.. അജക്റ്റീവാണ്. Those who are obesogenic should count their daily calories   (പൊണ്ണത്തടിവയ്ക്കാന്‍ സാധ്യതയുള്ളവര്‍ തീറ്റയില്‍ ശ്രദ്ധിച്ചേ മതിയാവൂ).
പണ്ടൊക്കെ ജനം പോസ്റ്റ്മാന്‍ എന്ന പരോപകാരികളുടെ വരവും കാത്ത് നില്‍ക്കുന്ന പതിവുണ്ടായിരുന്നു. കത്തോ പണമോ വന്നാലോ? ഇന്ന് ആരും കത്തെഴുതുന്നില്ല, SMSkpw- Emailepw- whatsupDw TwitterDw- Facebookഉം വന്നതോടെ കത്തെഴുത്ത് കുറഞ്ഞു. തപാല്‍വഴിയുള്ള ആശയവിനിമയസമ്പ്രദായം അപ്രത്യക്ഷമാവുന്നു. Post Snail Mail എന്നാണ് ചെറുപ്പക്കാര്‍ വിശേഷിപ്പിക്കുന്നത്. ഒച്ച് ഇഴയുംമട്ടിലുള്ള തപാല്‍.

CAMPഎന്ന വാക്കിന്റെ അര്‍ഥം അറിയാത്തവരാരുണ്ട്. നിത്യോപയോഗംമൂലം അതൊരു മലയാളപദമായി മാറിയിരിക്കുന്നു. 'പ്രശ്നബാധിതപ്രദേശത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്. (Police Camps in the trouble spot)  ഇനി ഒരാഴ്ചയ്ക്ക് ഞങ്ങളുടെ ക്യാമ്പ് ഊട്ടിയിലാകും. (For a week, our camp will be at Ooty).
  എന്നാല്‍ ഉത്തരാധുനിക തരുന്ന ഇംഗ്ളീഷില്‍ CAMPന് പുതിയൊരു അര്‍ഥമുണ്ടാവുന്നു. GAY rights മിക്ക രാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്. ഗേ വിവാഹങ്ങള്‍പോലും പലേടങ്ങളിലും നിയമവിധേയമാണ്. ഇതില്‍ ഒരു പങ്കാളിയെ CAMP എന്നു പുതിയ ഇംഗ്ളീഷ് വിശേഷിപ്പിക്കുന്നു.

Frozen Yogurtþ  അത് ശീതീകരിച്ച് കട്ടിയാക്കിയ മോര്, തൈര്. പലരുടെയും ഇഷ്ടവിഭവമാണ്. ഇതിനുള്ള ചുരുക്കപ്പേരാണ് FRO-yo- (Frozen + Yogurt)
I ordered FRO-yo for dessert.. (ഭക്ഷണാനന്തരം പതിവുള്ള മധുരമാണ് ഡിസര്‍ട്ട്. സപെല്ലിങ് ശ്രദ്ധിക്കണം. മധുരത്തെ മരുഭൂമിയാക്കരുത്).

I ordered FRO-yo for dessert.ഉം സംഗമിച്ചുണ്ടായ സന്താനമത്രെ FANTASTICDw- FABULOUS  എന്ന പുതിയ ജനപ്രിയ നാമവിശേഷണം.
Manju's performance on the stage may be described in one word! FANTABULOUS.

 Top